വരുമാനമില്ലാത്ത ജോലികളിൽ ഏറെയും ഏർപ്പെടുന്നത് സ്ത്രീകൾ, എന്തുകൊണ്ട്?

നമ്മുടെ സംസ്ഥാനത്ത സ്ത്രീ ജനതയുടെ എണ്ണമാണ് കൂടുതൽ.  എന്നാലും നല്ല വരുമാനമാർഗ്ഗമുള്ള തൊഴിൽ ചെയ്തുജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണു. ഉദാഹരണമായി വീട്ടുജോലികളിൽ 80 ശതമാനവും സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്.രാജ്യത്തെ ജനസംഖ്യയില്‍ 38.2 ശതമാനം…

നമ്മുടെ സംസ്ഥാനത്ത സ്ത്രീ ജനതയുടെ എണ്ണമാണ് കൂടുതൽ.  എന്നാലും നല്ല വരുമാനമാർഗ്ഗമുള്ള തൊഴിൽ ചെയ്തുജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണു. ഉദാഹരണമായി വീട്ടുജോലികളിൽ 80 ശതമാനവും സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്.രാജ്യത്തെ ജനസംഖ്യയില്‍ 38.2 ശതമാനം ആളുകള്‍ മാത്രമാണ് തൊഴില്‍, തോഴിലധിഷ്ഠിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം രാജ്യത്ത് ആദ്യമായി നടത്തിയ ടൈം യൂസ് സർവേയിൽ രാജ്യത്തെ 18.4 ശതമാനം സത്രീകൾ മാത്രമാണെന്ന് ശമ്പളം ലഭിക്കുന്ന ജോലികൾ ചെയ്യുന്നത്. എന്നാൽ പുരുഷന്മാരുടെ ഇടയിൽ 57.3 ശതമാനം ആളുകളും വരുമാനമുള്ളവരാണ്. പുരുഷന്മാർ ശരാശരി 7 മണിക്കൂർ 39 മിനിറ്റ് വരുമാനം ലഭിക്കുന്ന ജോലികളിൽ മുഴുമ്പോൾ സ്ത്രീകൾ 5 മണിക്കൂർ 33 മിനിറ്റ് മാത്രമാണ് സമയം ചിലവഴിക്കുന്നത്.
ഈ സർവേ നടത്തിയതിന്റ്റെ പ്രധാന ലക്‌ഷ്യം രാജ്യത്തെ സ്ത്രീകളിലും പുരുഷന്മാരിലും വരുമാനം കൂടുതൽ ലഭിക്കുന്നത് ആർക്കാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ്. ജനുവരി 2019 മുതൽ ഡിസംബർ 2019 വരെയുള്ള കാകക്കെടുപ്പാണ് ഇത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി 1.39 ലക്ഷം വീടുകളിലെ 4.47 ലക്ഷം ആളുകളിലായിരുന്നു സർവേ നടത്തിയത്.
ഇതിനർത്ഥം സ്ത്രീകൾക്ക് ജോലിയില്ലാത്തതുകൊണ്ടാണ് എന്ന് ധരിക്കരുത്. സർവേ പറയുന്നത്,സ്ത്രീകൾ ബാക്കിയുള്ള സമയം കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്നു. അതായത് വീട്, കുടുംബം,കുട്ടികൾ,വീട്ടുജോലികൾ എന്നിവയിൽ മുഴുകിപ്പോകുന്നതാണ്. സർവേ അനുസരിച്ചു വീട്ടുജോലികൾ,ഭക്ഷണം പാകംചെയ്യൽ, വീടും പരിസരവും വൃത്തിയാക്കൽ, കുട്ടികളെയും മുതിർന്നവരെയും പരിചരിക്കൽ എന്നിവ ഉൾപ്പെടെ 81.2 ശതമാനവും സ്ത്രീകൾ ആണ് ചെയ്യുന്നത്. എന്നാൽ പുരുഷന്മാരിൽ ഈ ജോലികളിൽ ഏർപ്പെടുന്നത് 26.1 ശതമാനം ആളുകളാണ്.
സ്ത്രീകൾ ദിവസവും 5 മണിക്കൂർ വീട്ടുജോലികൾക്കായ് മാറ്റിവെക്കുമ്പോൾ പുരുഷന്മാർ ഒന്നര മണിക്കൂർ മാത്രമാണ് ചെലവഴിക്കുന്നത്. 14 ശതമാനം ആളുകൾ വീട്ടിലെ കുട്ടികളെയും വൃദ്ധ ജനങ്ങളെയും പരിപാലിക്കാൻ ചിലവിടുമ്പോൾ സ്ത്രീകൾ 27.6 ശതമാനം ആണ് ഇതിനുവേണ്ടി സമയം ചെലവിടുന്നത്, സർവ്വേ പറയുന്നു.