മലയാളം ന്യൂസ് പോർട്ടൽ
Film News

ആ കാര്യങ്ങൾ എല്ലാം വല്ലാതെ മനസ്സ് മടിപ്പിക്കുന്നു; മലയാള സിനിമയിൽ നിന്നും ഒഴിവായി നിൽക്കുന്ന കാരണം വ്യക്തമാക്കി അനുപമ

പ്രേമം എന്ന ഹിറ്റ് സിനിമയിൽ കൂടി മലയാളത്തിന് ലഭിച്ച നടിയാണ് അനുപമ, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അനുപമ മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയാണ്, അതിന്റെ കാരണം വ്യ്കതമാക്കുകയാണ് താരം ഇപ്പോൾ.  ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്.

അനുപമ പറയുന്നത് ഇങ്ങനെ, സോഷ്യൽ മീഡിയയിൽ എനിക്ക് ജാഡയാണെന്നും അഹങ്കാരം ആണെന്ന് പ്രചരിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന് വേണ്ടി ഞാൻ നിരവധി ഇന്റർവ്യൂ കൊടുത്തിരുന്നു, സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കി. കുറെ കൊടുത്ത് ഞാൻ തന്നെ മടുത്തു, എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ എനിക്ക് റോൾ വളരെ കുറവായിരുന്നു, എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിചെന്നാണ്. സിനിമക്കാർ പറഞ്ഞത് പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്.

ട്രോളുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.ഈ സമയത്ത് എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് നിരവധി ആളുകൾ പറയുവാൻ തുടങ്ങി, ഇത് ഞാൻ ഒരു ചലഞ്ച് ആയിട്ടെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച്‌ ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.  അങ്ങനെ രണ്ടു തെലുങ്ക് സിനിമ കിട്ടി. അവിടെ നിന്നും ഞാൻ തമിഴിലേക്കും എത്തിച്ചേർന്നു.

 

Related posts

യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

WebDesk4

എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

WebDesk4

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

WebDesk4