കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി; നിമിഷങ്ങള്‍ക്കകം ഭാര്യയ്ക്ക് ദാരുണാന്ത്യം

കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന കുഴഞ്ഞു വീണു മരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകമാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സഫാനയുടെ ആകസ്മിക മരണം…

കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന കുഴഞ്ഞു വീണു മരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകമാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തി.

ഒരു മാസം മുമ്പാണ് സഫാന ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ പ്രസവിച്ച് മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസം കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയതായിരുന്നു.

ദുബൈയിലായിരുന്ന അഷ്‌റഫും ഉച്ചയോടെ വീട്ടിലെത്തിയിരുന്നു. കുഞ്ഞിനെയും ഭാര്യയേയും കണ്ട അഷ്‌റഫിന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. നിമിഷങ്ങള്‍ക്കകമാണ് ഭാര്യ സഫാന സഫാന കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.