ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്ന് അറിയാന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ച് ഭാര്യ

‘നിങ്ങള്‍ എത്രമാത്രം സമ്പാദിക്കുന്നു?’ നമ്മളില്‍ മിക്കവര്‍ക്കും എല്ലാവരുമായും ചര്‍ച്ച ചെയ്യാന്‍ തോന്നാത്ത ഒരു കാര്യമാണിത്. അത്തരം വിവരങ്ങള്‍ സാധാരണയായി കുടുംബാംഗങ്ങളോട് മാത്രമാണ് വെളിപ്പെടുത്തുന്നത്. എന്നാലിവിടെ ഇതാ സ്വന്തം ഭര്‍ത്താവിന്റെ ശമ്പളം അറിയാനായി യുവതി വിവരാവകാശ…

‘നിങ്ങള്‍ എത്രമാത്രം സമ്പാദിക്കുന്നു?’ നമ്മളില്‍ മിക്കവര്‍ക്കും എല്ലാവരുമായും ചര്‍ച്ച ചെയ്യാന്‍ തോന്നാത്ത ഒരു കാര്യമാണിത്. അത്തരം വിവരങ്ങള്‍ സാധാരണയായി കുടുംബാംഗങ്ങളോട് മാത്രമാണ് വെളിപ്പെടുത്തുന്നത്. എന്നാലിവിടെ ഇതാ സ്വന്തം ഭര്‍ത്താവിന്റെ ശമ്പളം അറിയാനായി യുവതി വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

യുപി ബറേയ്‌ലിയിലെ സഞ്ജു ഗുപ്തയെന്ന യുവതിയാണ് തന്റെ ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങളറിയാന്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വരെ പോയി യുവതി തന്റെ പോരാട്ടത്തില്‍ വിജയിച്ചത്. തുടക്കത്തില്‍, ആദായനികുതി ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസക്കാണ് യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സി.പി.ഐ.ഒ തയാറായില്ല.

അപേക്ഷ നിരസിച്ചു. യുവതിയുടെ അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടേയും മുന്‍കാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചു.