തലൈവർ 170ൽ രജിനികാന്തിന്റെ വില്ലനായി വിക്രം എത്തുമോ?

നെൽസൺ ദിലീപ് കുമാറിന്റെ ജയിലറിന് ശേഷം ജയ് ഭീം ഫെയിം ടി.ജെ ജ്ഞാനവേലിനൊപ്പം രജിനികാന്ത് തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേക്ഷകരും.ഇപ്പോഴിതാ രജിനികാന്തിന് സിനിമയുടെ കഥ ഇഷ്ടപ്പെട്ടെന്നും ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് കോളിവുഡിൽ നിന്നെത്തുന്ന വാർത്ത.

ഇപ്പോഴിതാ തലൈവർ 170ൽ നെഗറ്റീവ് റോളിനായി ടിജെ ജ്ഞാനവേൽ ചിയാൻ വിക്രമിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേ സമയം വിക്രം ഈ ഓഫർ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയിൽ മറ്റൊരു നടനും പ്രതിനായക വേഷത്തോട് നീതി പുലർത്താൻ കഴിയില്ലെന്നും എത്ര ബുദ്ധിമുട്ടിയിട്ട് ആണെങ്കിലും വിക്രമിനെ തന്നെ ആ കഥാപാത്രത്തിനായി സമീപിക്കുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.


താരത്തെ സിനിമയിലെത്തിക്കാൻ നിർമ്മാതാക്കളും ചർച്ച നടത്തിവരികയാണെന്ന് റിപ്പോർട്ടുണ്ട്. ഈ വർഷം പകുതിയോടെ ആയിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടനേ പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. തലൈവർ 170 ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പൊലീസുകാരനായിട്ടാണ് രജിനികാന്ത് ചിത്രത്തിലെത്തുക എന്നുള്ള വാർത്തകളും വരുന്നുണ്ട്

 

Aiswarya Aishu