ഈ വർഷത്തെ ആദ്യ പരാജയ ചിത്രം ഇതായിരിക്കുമോ?

ഈ വർഷം ആദ്യമായി റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ്. ‘എലോൺ’. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാനാവാതെ സിനിമ ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ചിത്രത്തിന് കേരളത്തിൽ…

ഈ വർഷം ആദ്യമായി റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ്. ‘എലോൺ’. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാനാവാതെ സിനിമ ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ ലഭിച്ചിരിക്കുന്നത്.

 

സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, അതിനാൽ തന്നെ ബോക്സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർ്ട്ട. അതേ സമയം സംവിധായകൻ ഷാജി കൈലാസിന് ചിത്രം ഒടിടി റിലീസ് ചെയ്യാനായിരുന്ന എന്നുള്ള വാർത്തകളും നേരത്തെ വന്നിരുന്നു.

ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ സിനിമയിൽ കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് എലോൺ പറയുന്നത്. രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും എഡിറ്റിംഗ് ഡോൺ മാക്‌സുമാണ് നിർവഹിച്ചത്.