പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ 38,000 ആളുകളാണ് കണ്ടത്. ഇന്റര്‍നെറ്റ് ഈ വീഡിയോയ്ക്ക് മികച്ച കമന്റുകളാണ് നല്‍കുന്നത്.
बुलेट रानी 🏍️🥰 pic.twitter.com/zoImjrEXvS
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 27, 2022
ഇപ്പോള്‍ വൈറലായ വീഡിയോയില്‍ മോട്ടോര്‍ ബൈക്കില്‍ രണ്ട് സ്ത്രീകളെ കാണാം. അവരില്‍ ഒരാള്‍ പരമ്പരാഗത വസ്ത്രം ധരിച്ച് അത് ഓടിക്കുമ്പോള്‍ മറ്റേ സ്ത്രീ പുറകില്‍ ഇരുന്നു. ഇവരെ കണ്ട ആരോ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
Very nice… Keep it up….
— dr yathish kumar (@yathish313) November 28, 2022
ചില ഉപയോക്താക്കള്‍ ഈ സ്ത്രീയെ പ്രശംസിച്ചപ്പോള്‍, മറ്റുള്ളവര്‍ ഹെല്‍മെറ്റെങ്കിലും ധരിക്കണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ‘പുതിയ കാലത്തെ സ്ത്രീയില്‍ അഭിമാനിക്കുന്നു. നിങ്ങളോട് ബഹുമാനം,” ഒരു ഉപയോക്താവ് കുറിച്ചു.
Helmet nahi too har tashan bekar.
— Raj👷🔌💡🇮🇳🇨🇾 (@RajTMulchandani) November 27, 2022
‘കൊള്ളാം, പക്ഷേ ഹെല്‍മറ്റ് ഇല്ല!’ മറ്റൊരു ഉപയോക്താവ് കുറിച്ചു.