പരമ്പരാഗത വസ്ത്രം ധരിച്ച ഒരു സ്ത്രീ റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ 38,000 ആളുകളാണ് കണ്ടത്. ഇന്റര്‍നെറ്റ് ഈ വീഡിയോയ്ക്ക് മികച്ച കമന്റുകളാണ് നല്‍കുന്നത്.
ഇപ്പോള്‍ വൈറലായ വീഡിയോയില്‍ മോട്ടോര്‍ ബൈക്കില്‍ രണ്ട് സ്ത്രീകളെ കാണാം. അവരില്‍ ഒരാള്‍ പരമ്പരാഗത വസ്ത്രം ധരിച്ച് അത് ഓടിക്കുമ്പോള്‍ മറ്റേ സ്ത്രീ പുറകില്‍ ഇരുന്നു. ഇവരെ കണ്ട ആരോ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
ചില ഉപയോക്താക്കള്‍ ഈ സ്ത്രീയെ പ്രശംസിച്ചപ്പോള്‍, മറ്റുള്ളവര്‍ ഹെല്മെറ്റെങ്കിലും ധരിക്കണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ‘പുതിയ കാലത്തെ സ്ത്രീയില്‍ അഭിമാനിക്കുന്നു. നിങ്ങളോട് ബഹുമാനം,” ഒരു ഉപയോക്താവ് കുറിച്ചു.
‘കൊള്ളാം, പക്ഷേ ഹെല്‍മറ്റ് ഇല്ല!’ മറ്റൊരു ഉപയോക്താവ് കുറിച്ചു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…