Malayalam Article

ദാഹിച്ച് വലഞ്ഞ അണ്ണാന് വെള്ളം കൊടുത്ത് സ്ത്രീ; ഹൃദയ സ്പര്‍ശിയായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

അന്തരീക്ഷം നല്ല ചൂടായതിനാല്‍, തണലോ വെള്ളമോ ലഭിക്കാതെ വലയുകയാണ് പക്ഷി മൃഗാദികള്‍. അത്തരത്തില്‍ ദാഹിച്ചു വലഞ്ഞ ഒരു അണ്ണാന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദാഹിച്ചു വലഞ്ഞ അണ്ണാന് ഒരു സ്ത്രീ വെള്ളം നല്‍കുന്നത് വീഡിയോയില്‍ കാണാം. റോഡരികില്‍ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഒരു സ്ത്രീ അണ്ണാനെ സഹായിക്കുന്നതാണ് വീഡിയോ. അണ്ണാന്‍ അതിന്റെ പിന്‍കാലുകളില്‍ എഴുന്നേറ്റു നിന്ന് വേഗത്തില്‍ വെള്ളം കുടിക്കുന്നു, സ്ത്രീ ക്ഷമയോടെ കുപ്പി അതിനായി പിടിച്ചു നല്‍കുന്നു.

പലപ്പോഴും ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ പങ്കിടുന്ന Buitengebieden എന്ന അക്കൗണ്ടാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

1.6 മില്യണ്‍ കാഴ്ചക്കാരും 7300-ലധികം റീട്വീറ്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ പ്രവൃത്തി കണ്ട് ആളുകള്‍ കമന്റ് ചെയ്യുകയും അണ്ണാനെ സഹായിച്ചതിന് സ്ത്രീക്ക് നന്ദി പറയുകയും ചെയ്തു.

Gargi