ഐഫോണ്‍ 13 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തു; വൈകിയെത്തിയ ഡെലിവറി ബോയ് യുവതിക്ക് നല്‍കിയത് സോപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം കല്ലും സോപ്പുമൊക്കെ ലഭിച്ച വാര്‍ത്തകള്‍ നേരത്തെയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പ് ഫോണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത്…

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം കല്ലും സോപ്പുമൊക്കെ ലഭിച്ച വാര്‍ത്തകള്‍ നേരത്തെയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പ് ഫോണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് സോപ്പ്.

ഒരു ഡോളര്‍ മാത്രം വിലയുള്ള സോപ്പാണ് യുവതിക്ക് ലഭിച്ചത്. ഇംഗ്ലണ്ടിലെ ഖൗല ലഫയ്ലി എന്ന യുവതിയാണ് പ്രാദേശിക കാരിയര്‍ വഴി ഐഫോണ്‍ 13 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്തത്. ഒന്നരലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. ഓര്‍ഡര്‍ ചെയ്തതിന്റെ പിറ്റേ ദിവസം ലഭിക്കുന്ന രീതിയായിരുന്നു യുവതി കൊടുത്തിരുന്നത്. എന്നാല്‍ ട്രാഫിക്കില്‍ കുടുങ്ങിയത് കൊണ്ട് വൈകിയെന്നുള്ള ക്ഷമാപണത്തോടെ ഡെലിവറിബോയ് പാര്‍സല്‍ കൈമാറുകയായിരുന്നു.

എന്നാല്‍ പാര്‍സല്‍ തുറന്നു നോക്കിയ യുവതി കണ്ടത് സോപ്പ്. ഡെലിവറിക്കിടെയാവാം തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൈ മൊബൈല്‍ വഴിയാണ് ഹാന്‍ഡ്‌സെറ്റ് വാങ്ങിയത്. തട്ടിപ്പിനെതിരെ യുവതി സ്‌കൈ മൊബൈലില്‍ പരാതി നല്‍കി. കമ്പനി ഇക്കാര്യം അന്വേഷിക്കുമെന്നും അറിയിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു അപ്ഡേറ്റും നല്‍കാത്തതിനാല്‍ യുവതി സംഭവം മാധ്യമങ്ങളെ അറിയിച്ചു. അതേസമയം കേരളത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയതും സോപ്പായിരുന്നു.