വിവാഹത്തിന് ക്ഷണിച്ചത് 70 പേരെ വന്നത് ഒരാള്‍; ജോലി രാജി വെച്ച് യുവതി

വിവാഹത്തിന് 70 സഹപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടും അവരില്‍ ഒരാള്‍ മാത്രം വന്നപ്പോള്‍ നിരാശയായി, യുവതി ജോലിയില്‍ നിന്ന് രാജിവച്ചു. ഓഫീസിലെ തന്റെ സഹപ്രവര്‍ത്തകരില്‍ മൂന്നിലൊന്ന് പേര്‍ക്ക് സുവനീറുകള്‍ നല്‍കിയതായി ചൈനയില്‍ നിന്നുള്ള യുവതി പറഞ്ഞു. അവരില്‍…

വിവാഹത്തിന് 70 സഹപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടും അവരില്‍ ഒരാള്‍ മാത്രം വന്നപ്പോള്‍ നിരാശയായി, യുവതി ജോലിയില്‍ നിന്ന് രാജിവച്ചു.
ഓഫീസിലെ തന്റെ സഹപ്രവര്‍ത്തകരില്‍ മൂന്നിലൊന്ന് പേര്‍ക്ക് സുവനീറുകള്‍ നല്‍കിയതായി ചൈനയില്‍ നിന്നുള്ള യുവതി പറഞ്ഞു. അവരില്‍ ചിലരെ മാത്രം ക്ഷണിച്ചാല്‍ അവര്‍ അസ്വസ്ഥരാകുമെന്ന് അവള്‍ ആശങ്കപ്പെട്ടു. അതിനാല്‍, അവള്‍ തന്റെ 70 സഹപ്രവര്‍ത്തകരെയും ക്ഷണിച്ചു.

വിവാഹത്തിന് രണ്ട് മാസം മുമ്പാണ് ക്ഷണക്കത്ത് അയച്ചത്. എന്നിരുന്നാലും, അവളുടെ വിവാഹദിനം എത്തിയപ്പോള്‍, താന്‍ ക്ഷണിച്ച 70 സഹപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് വന്നതെന്ന് അവള്‍ തിരിച്ചറിഞ്ഞു. വരാത്തവര്‍ക്കായി കരുതിയ ഭക്ഷണം വലിച്ചെറിയാന്‍ യുവതി നിര്‍ബന്ധിതയായി. വീട്ടുകാരുടെ മുന്നില്‍ അപമാനിതയായി. സഹപ്രവര്‍ത്തകര്‍ വിവാഹത്തിന് എത്താത്തതില്‍ നാണക്കേട് തോന്നിയ യുവതി അടുത്ത ദിവസം തന്നെ ജോലി ഉപേക്ഷിക്കുകയായിരുന്നു.