ഓണ്‍ലൈനില്‍ നിന്നും ലഭിച്ച സോഫയ്ക്കടിയില്‍ 27 ലക്ഷം രൂപ! ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി മാതൃക

ഓണ്‍ലൈനില്‍ നിന്നും സൗജന്യമായി ലഭിച്ച സോഫയ്ക്കടിയില്‍ നിന്ന് ലഭിച്ച വന്‍ തുക ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കി മാതൃകയായി സ്ത്രീ. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള വിക്കി ഉമോഡു എന്ന സ്ത്രീക്കാണ് 27 ലക്ഷം രൂപ…

ഓണ്‍ലൈനില്‍ നിന്നും സൗജന്യമായി ലഭിച്ച സോഫയ്ക്കടിയില്‍ നിന്ന് ലഭിച്ച വന്‍ തുക ഉടമയ്ക്ക് തന്നെ തിരിച്ചു നല്‍കി മാതൃകയായി സ്ത്രീ. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള വിക്കി ഉമോഡു എന്ന സ്ത്രീക്കാണ് 27 ലക്ഷം രൂപ സോഫയ്ക്കടിയില്‍ നിന്ന് ലഭിച്ചത്. അവര്‍ ആ പണം ഉടന്‍ തന്നെ അതിന്റെ ഉടമസ്ഥരെ കണ്ടെത്തി പണം തിരകെ നല്‍കി സത്യസന്ധതയുടെ മുഖമായിരിക്കുകയാണ്.

വിക്കി തന്റെ പുതുതായി വാങ്ങിയ വീട്ടിലേക്ക് ചില സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈനില്‍ നോക്കിയിരുന്നു. അപ്പോഴാണ് ക്രെയ്ഗ്ലിസ്റ്റില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള തരത്തില്‍ രണ്ട് സോഫകള്‍ സൗജന്യമായി നല്‍കാന്‍ വച്ചിരിക്കുന്നത് കണ്ടത്.

സൗജന്യമായി നല്‍കുന്നു എന്ന് കണ്ടപ്പോള്‍ വിക്കി ആദ്യം അത് വിശ്വസിച്ചില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഉടമയെ വിളിച്ചു. അപ്പോഴാണ് അടുത്തിടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബം രണ്ട് സോഫകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതായി അറിയുന്നത്. അങ്ങനെ വിക്കി രണ്ട് സോഫകളും വാങ്ങി.

സോഫ വീട്ടില്‍ എത്തിച്ച് പരിശോധിക്കുന്നതിനിടെയാണ് ഒരു സോഫയുടെ അടിയില്‍ നിന്ന് പണം കണ്ടെത്തിയത്. ഉടന്‍ തന്നെ വിക്കി മകനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ അവര്‍ ആ പണം തിരികെ നല്‍കി. വിക്കിയുടെ സത്യസന്ധതയ്ക്ക് സമ്മാനമായി ഒരു മികച്ച ഫ്രിഡ്ജ് വാങ്ങാനുള്ള തുക ആ കുടുംബം അവര്‍ക്ക് നല്‍കി.