ട്രാക്കിലേക്കു വീണ തന്നെ കൃത്യസമയത്ത് രക്ഷപ്പെടുത്തിയയാളെ തിരഞ്ഞ് 21കാരി

ട്രെയിന്‍ അപകടത്തില്‍ നിന്നും തന്നെ രക്ഷിച്ചയാളെ തിരഞ്ഞ് ഇരുപത്തിയൊന്നുകാരി. ട്രെയിന്‍ വരുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ട്രാക്കില്‍ നിന്നും തന്നെ രക്ഷിച്ച അപരിചിതനോട് നന്ദിയും പറയുന്നുണ്ട് യുകെ സ്വദേശിയായ ടെഗന്‍ ബദ്ഹാം. ഇലക്ട്രിക് ലൈനില്‍ നിന്ന് ടെഗന് ഷോക്കേറ്റിരുന്നു. കാലിനും പുറത്തും സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അപരിചിതനായ ഒരാള്‍ പെട്ടെന്ന് തന്നെ ട്രാക്കില്‍ നിന്നും വലിച്ചു കയറ്റുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി. ‘ഞാന്‍ ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോള്‍ വ്യക്തമല്ല. അയ്യോ, ഞാന്‍ ട്രാക്കിലാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞതു മാത്രം എനിക്കോര്‍മയുണ്ട്. ‘ ടെഗണ്‍ പറയുന്നു.

‘എന്റെ ജീവിതം എന്റെ കണ്‍മുന്നില്‍ തന്നെ നഷ്ടമാകുകയാണെന്ന് എനിക്കു തോന്നി. നിലത്തിരുന്ന് ഞാന്‍ കണ്ണടച്ചു. എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാായില്ല. ഒരാള്‍ എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അയാളോട് ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. ചെറിയ പരുക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Previous articleആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു
Next article‘കള്ളത്തരം അന്നു മുതലിതുവരെ’ ജോജു ആലപിച്ച ‘പീസ്’ ലെ ഗാനം പുറത്തിറങ്ങി