Thursday, May 19, 2022
HomeMalayalam WriteUpsആണുങ്ങൾ പെണുങ്ങളെ കാണുമ്പോൾ നോക്കി നിൽക്കുന്നത് (നോക്കിപോകുന്നത്) എന്തുകൊണ്ടാണ്?

ആണുങ്ങൾ പെണുങ്ങളെ കാണുമ്പോൾ നോക്കി നിൽക്കുന്നത് (നോക്കിപോകുന്നത്) എന്തുകൊണ്ടാണ്?

ഇതൊന്നും നമ്മുടെ കുഴപ്പം അല്ല. നമ്മുടെ പൂർവികർ ചെയ്തു വെച്ച പണി ആണ്. മനുഷ്യന്റെ തലച്ചോറിന് അവഗണിക്കാൻ കഴിയാത്ത 3 കാര്യങ്ങൾ ആണ് ഉള്ളത്.

ഭക്ഷണം (Food)
ലൈംഗികത (sex)
അപകടം (danger)
ഇത് പ്രധാനമായും നമ്മുടെ പരിണാമവും ആയി ബന്ധപെട്ടു കിടക്കുന്നു. ആദ്യത്തേത് നമ്മുടെ നിലനിൽപ്പിനു വേണ്ടി ഉള്ളതാണ്. വേട്ടയാടി നടക്കുന്ന കാലം മുതൽ നന്നായി ഭക്ഷണം കണ്ടു പിടിക്കുന്നവർക്കെ നിലനിൽപ് ഉള്ളു. അവനെ ആരോഗ്യം ഉണ്ടാവുള്ളു, നിലനിൽക്കുള്ളൂ. അല്ലാത്തവർ പട്ടിണി കിടന്ന് മരിക്കും അല്ലെങ്കിൽ ഏതേലും വന്യ മൃഗങ്ങൾക്ക് ആഹാരം ആവും. അങ്ങനെ നിലനിന്നവരുടെ പിന്മുറക്കാർ ആവണം നമ്മൾ.

നിലനിന്നാൽ മാത്രം പോരല്ലോ. ഇണ ഉണ്ടാവണം. അവനിലൂടെ/ അവളിലൂടെ വംശം നിലനിർത്തണം. അപ്പൊ അതിനു പറ്റിയ ഇണയെ തേടിപിടിക്കണം. ഭക്ഷണം തേടിപിടിക്കുന്നതിനെക്കാൾ പാടായിരിക്കണം ഇണയെ കണ്ടുപിടിക്കുന്നത്. അപ്പോൾ നന്നായി ഇണയെ തേടിപിടിക്കുന്നവർക്ക് മാത്രമേ വംശവർധനവിനു സാധിച്ചിട്ടു ഉണ്ടാവുള്ളു. അവർക്കെ പിന്തുടർച്ചക്കാർ ഉണ്ടയിട്ടുണ്ടാവുള്ളു.

(ചിത്രം രതിനിർവേദം സിനിമയിൽ നിന്നും)

ഈ ഒരു ഉൾ പ്രേരണ നമ്മുടെ ഓക്കെ ഉള്ളിൽ ഇപ്പോളും ഉണ്ടാവണം, അതു കൊണ്ടായിരിക്കും ഇപ്പോളും നോക്കി നില്കുന്നത് (നോക്കി പോകുന്നത്) .

ബാക്കി കൂടെ പറയാം.

ഇതിൽ മൂന്നാമത് ഉള്ള അപകടത്തോട്‌ (danger) ആണ് മനുഷ്യ തലച്ചോർ ഏറ്റവും നന്നായി പ്രതികരിക്കുന്നത്. എല്ലാം സെറ്റ് ആയി ഗുഹയിൽ തീ ഒക്കെ കൂട്ടി ഭാര്യ സമേതം മാനിറച്ചി ഒക്കെ അടിച്ചു ഇരിക്കുമ്പോ വല്ല പുലിയോ കടുവയോ വന്നാൽ പിന്നെ എന്ത്. ജീവൻ ഇല്ലെങ്കിൽ ബാക്കി എന്തുണ്ടായിട്ടും കാര്യം ഇല്ലല്ലോ. അത് പോലത്തെ അവസ്ഥയിൽ തലചോർ മാത്രം അല്ല നമ്മുടെ മൊത്തം സിസ്റ്റവും ആക്ടിവേറ്റ് ആവണം. അതിനായി ബ്രെയിൻ ഒന്നു രണ്ട് ഹോർമോണുകൾ കൂടെ പമ്പ് ചെയ്യാൻ ഉള്ള സിഗ്നൽ കൊടുക്കും. അഡ്രെനലിൻ, കോർട്ടിസോൾ തുടങ്ങിയവ. അതോടെ കാഴ്ച്ച, കേൾവി, ശ്വാസോച്ഛ്വാസം മസിലുകൾ തുടങ്ങി എല്ലാം ഒന്നുകിൽ ഓടാൻ അല്ലെങ്കിൽ തിരിച്ചു അടിക്കാൻ റെഡി ആയി നിൽക്കും. അങ്ങനെ ഓടി രക്ഷപെട്ടവരുടെയും എതിരിട്ടു ജയിച്ച ജീവൻ നിലനിർത്തിയവരുടേയും പിന്മുറക്കാർ ആണ് നമ്മൾ.

ഇതിലെ ട്വിസ്റ് എന്താണ് എന്ന് വെച്ചാൽ പണ്ട് നമ്മുടെ മുതുമുത്തച്ഛന്മാരെ രക്ഷപ്പെടുത്തിയ ഇതേ അതിജീവന തന്ത്രം ( survival mechanism) തന്നെ ആണ് ഇന്ന് നമ്മളെ ഇഞ്ചിഞ്ചായി നമ്മൾ അറിയാതെ കൊന്നു കൊണ്ടിരിക്കുന്നത്. ജോലി സ്ഥലത്ത്, വീട്ടിൽ , ട്രാഫിക് ജാം ഇൽ ഒക്കെ നമ്മൾ ഇരുന്നു ടെൻഷൻ അടിക്കുമ്പോ പണ്ട് നമ്മുടെ പൂർവികർ ഗുഹയിൽ മാനിറച്ചി അടിച്ചു ഇരിക്കുമ്പോ ഏതേലും വന്യമൃഗം ആക്രമിക്കാൻ വരുന്ന അതേ അവസ്ഥ യിലൂടെ തന്നെ ആണ് കടന്നു പോവുന്നത്. നമ്മൾ സ്ട്രെസ് / ടെൻഷനിലൂടെ ഒക്കെ കടന്നു പോവുമ്പോൾ കോർട്ടിസോൾ ഒക്കെ തന്നെ ആണ് ശരീരത്തിൽ ഉല്പാദിപ്പിക്കപെടുന്നത്. സ്ഥിരമായി ഈ ഒരു അവസ്ഥയിൽ ഉള്ളവർക്ക് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

പൂർവികർ ചെയ്ത് വെച്ച ഓരോ ചെയ്ത്തുകൾ.

- Advertisement -
Related News