Film News

അംഗൻവാടി അധ്യാപികമാരെ അപമാനിച്ചു, നടൻ ശ്രീനിവാസനെതിരെ കേസ് ഫയൽ ചെയ്തു

sreenivasan

അംഗനവാടി അദ്ധ്യാപികമാരെ അപമാനിച്ചതിനെ തുടർന്ന് നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. ശ്രീനിവാസന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. മറ്റു  രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ അദ്യാപികമാർക്ക് വേണ്ടത്ര യോഗ്യത ഇല്ല എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച്‌ എന്ന പരാതിയിലാണ് കേസ്.

Sreenivasan

അംഗൻവാടി ടീച്ചർമാരാണ് നടനെതിരെ കേസ് കൊടുത്തത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി. ‘ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’ എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

Trending

To Top
Don`t copy text!