74 )0 വയസ്സിൽ ഇവർക്ക് ആ ഭാഗ്യം ഉണ്ടായി, പിറന്നത് ഇരട്ടക്കുട്ടികൾ

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം…

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
അയല്‍ക്കാരില്‍ നിന്നാണ് മംഗയ്യമ്മയും ഭര്‍ത്താവും കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ച്‌ അറിഞ്ഞത്. ഐവി ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മംഗയ്യമ്മ ഗര്‍ഭം ധരിച്ചു. സിസേറിയനിലൂടെയാണ് കുട്ടികള്‍ പിറന്നത്. മംഗയ്യമ്മയ്ക്ക് മുലയൂട്ടാനാകത്തിനാല്‍ മുലപ്പാല്‍ബാങ്കില്‍നിന്നുള്ള പാലാണ് കുഞ്ഞുങ്ങള്‍ക്കു നല്കുന്നത്. ജനുവരിയില്‍ ഗര്‍ഭം ധരിച്ച മങ്കയമ്മ 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും…. പ്രമേഹം, രക്താതിമര്‍ദം ഉള്‍പ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നത് കൂടുതല്‍ അനുഗ്രഹമായെന്ന് ഡോ. അരുണ പറഞ്ഞു. ആന്ധ്രയില്‍ ഗര്‍ഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു നടത്തിയത്.