ഗർഭിണിയുമായി സീറ്റിനെ ചൊല്ലി തർക്കം; തമ്മിൽ തല്ലി യുവതികൾ

ഗർഭിണിയായ യുവതിയുമായി സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ തമ്മിൽ തല്ലി യുവതികൾ. ലണ്ടനിൽ ആണ് സംഭവം അരങ്ങേറിയത്. ട്രെയിനിൽ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന യുവതികൾ ആണ് കലഹത്തിനൊടുവിൽ കയ്യാങ്കളിയിൽ ഏർപ്പെട്ടത്. ട്രെയിനിൽ സീറ്റിൽ ഞെരുങ്ങി ഇരിക്കാൻ…

women-fight-in-train

ഗർഭിണിയായ യുവതിയുമായി സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ തമ്മിൽ തല്ലി യുവതികൾ. ലണ്ടനിൽ ആണ് സംഭവം അരങ്ങേറിയത്. ട്രെയിനിൽ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്ന യുവതികൾ ആണ് കലഹത്തിനൊടുവിൽ കയ്യാങ്കളിയിൽ ഏർപ്പെട്ടത്. ട്രെയിനിൽ സീറ്റിൽ ഞെരുങ്ങി ഇരിക്കാൻ കഴിയാതെ അടുത്തിരുന്ന ഗർഭിണിയായ യുവതിയോട് അൽപ്പം മാറി ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു യുവതി. എന്നാൽ അത് തന്റെ അപ്പുറത്തിരിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാകും എന്ന് ഗർഭിണി പറഞ്ഞതാണ് വാക്കു തർക്കത്തിന് കാരണം ആയത്.

തടി കൂടുതലാണ് പ്രശ്‌നം, തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തു. ഇതോടെ യുവതി ഇവരെ ചീത്തവിളിക്കാന്‍ ആരംഭിച്ചു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. ശേഷം മര്‍ദ്ദിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇവർക്കരികിൽ ഇരുന്ന യുവാവ് പകർത്തിയിരുന്നു. ആ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഒരു ഗർഭിണിയാണെന്ന പരിഗണ പോലും കൊടുക്കാതെ ചീത്ത വിളിക്കുകയും മർദ്ധിക്കുകയും ചെയ്‌തത്‌ അങ്ങേയറ്റം മോശമായ പ്രവർത്തിയായി പോയി എന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറഞ്ഞത്.