മോനെ എവിടെ എത്തി… നീ വല്ലതും കഴിച്ചോ? ഇനി ആ കരുതൽ ഇല്ല;അമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടൻ യദുകൃഷ്ണൻ

സിനിമാ സീരിയൽ രംഗത്തെ സജീവസാന്നിധ്യമാണ് നടൻ യദുകൃഷ്ണൻ. താരം അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അമ്മയെ കുറിച്ചുളള വീകാരഭരിതനായ ഒരു കുറിപ്പും യദുകൃഷ്ണൻ തന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം രണ്ട്…

സിനിമാ സീരിയൽ രംഗത്തെ സജീവസാന്നിധ്യമാണ് നടൻ യദുകൃഷ്ണൻ. താരം അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അമ്മയെ കുറിച്ചുളള വീകാരഭരിതനായ ഒരു കുറിപ്പും യദുകൃഷ്ണൻ തന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം രണ്ട് കാലഘട്ടത്തിലുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

എന്റെ അമ്മയുടെ വാത്സല്യവും സ്‌നേഹവും ഇനി ഓർമകളിൽ മാത്രം.അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് 5 ദിവസമായി.അറിവായകാലം മുതൽ എന്റെ ശാരീരികവും മാനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെ പറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ…യാത്രപോകുമ്പോൾ ഓരുമണിക്കൂർ ഇടവിട്ട് വരുന്ന കോൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ. ഞാൻ ചെയ്യുന്ന ഓരൊ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജം എല്ലാത്തിനുപരി എന്റെ അമ്മയുടെ സാമിപ്യം അതോമ്മും ഇനി ഇല്ല ഏന്നോർക്കുമ്പോൾ….

”അമ്മ പറയും പോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മയ്ക്ക് ഒരായിരം ഉമ്മ അമ്മയുടെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം” എന്നാണ് യദുകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.