മക്കൾക്ക് കേട്ട് പ്രായമായപ്പോൾ തന്നെ വേണമായിരുന്നോ ഇത്?

പ്രേക്ഷകരുടെ പ്രിയതാരം യമുന വീണ്ടും വിവാഹിതയായി. കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ വിവാഹം നടന്നത്. അമേരിക്കയിൽ സെറ്റിൽഡായ ദേവൻ എന്ന സൈക്കോ തെറാപ്പിസ്റ്റാണ് താരത്തിന്റെ രണ്ടാമത് വിവാഹം കഴിച്ചത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ…

Yamuna Marriage

പ്രേക്ഷകരുടെ പ്രിയതാരം യമുന വീണ്ടും വിവാഹിതയായി. കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ വിവാഹം നടന്നത്. അമേരിക്കയിൽ സെറ്റിൽഡായ ദേവൻ എന്ന സൈക്കോ തെറാപ്പിസ്റ്റാണ് താരത്തിന്റെ രണ്ടാമത് വിവാഹം കഴിച്ചത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞു നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2002ൽ ആയിരുന്നു യമുനയുടെ ആദ്യ വിവാഹം. ആ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിൽ എത്തുന്നത്. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്, താരത്തിന്റെ വിവാഹ മോചന വാർത്ത  കാട്ടു തീ പോലെ പടർന്നിരുന്നു, സിനിമ സംവിധായകയ എസ്.പി മഹേഷായിരുന്നു താരത്തിന്റെ ഭർത്താവ്, ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളാണ് താരത്തിന് ഉള്ളത്, ആമി അഷ്മി എന്നിവരാണ് താരത്തിന്റെ മക്കൾ.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്‍ക്കുന്ന യമുനയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ടെങ്കിലും വിവാഹ വാർത്തയുടെ യമുന ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതോടെ താരത്തിനെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് നടക്കുന്നത്.

മക്കൾ വിവാഹം കഴിക്കാൻ പ്രായമായപ്പോൾ ആണോ ‘അമ്മ വിവാഹം കഴിക്കുന്നതെന്ന തരത്തിലെ ചോദ്യങ്ങൾ ആണ് സൈബർ ആങ്ങളമാർ ചോദിക്കുന്നത്. എന്നാൽ താരത്തിന് പൂർണ്ണ പിന്തുണയാണ് ആരാധകർ നൽകുന്നത്. വളരെ നല്ല ഒരു തീരുമാനം ആണ് നിങ്ങൾ എടുത്തതെന്നാണ് ആരാധകരിൽ പലരും പറയുന്നത്. എന്നാൽ ഇത് ഏതെങ്കിലും ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ആണോ എന്ന് സംശയിക്കുന്നവരും കുറവല്ല.

സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു യമുനയുടെ മുൻഭർത്താവ്. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ മക്കളുടെ പിന്തുണയോടെ വളരെ മാന്യമായാണ് തങ്ങൾ പിരിഞ്ഞതെന്നു യമുന തന്നെ മുൻപ് പറഞ്ഞിരുന്നു. ഇന്ന് സിംഗിൾ പേരന്റാണ്. ഇരുവരും പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ രണ്ടുപേർക്കും തുല്യ അധികാരം ആണെന്നും മക്കളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കുന്നതും ഞങ്ങൾ രണ്ടുപേരും ചേർന്നാണെന്നും യമുന പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ!