തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ അദ്ദേഹമാണെന്ന് യാഷ്

തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നിൽ സംവിധായകൻ എസ്എസ് രാജമൗലിയാണെന്ന് വെളിപ്പെടുത്തി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് തെന്നിന്ത്യൻ സിനിമയെ മാറ്റിയെന്നും യാഷ് പറഞ്ഞു. പത്ത് വർഷം മുമ്പ് തെന്നിന്ത്യൻ സിനിമകൾ വലിയ…

തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നിൽ സംവിധായകൻ എസ്എസ് രാജമൗലിയാണെന്ന് വെളിപ്പെടുത്തി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് തെന്നിന്ത്യൻ സിനിമയെ മാറ്റിയെന്നും യാഷ് പറഞ്ഞു. പത്ത് വർഷം മുമ്പ് തെന്നിന്ത്യൻ സിനിമകൾ വലിയ പരിഹാസത്തിന് പാത്രമാകുമായിരുന്നുമെന്നും യഷ് വ്യക്തമാക്കി.

തുടർച്ചയായുള്ള കളിയാക്കലുകൾ തന്നെയാണ് തെന്നിന്ത്യൻ സിനിമ വളരാൻ പ്രേരിപ്പിച്ചത്. തുടക്കത്തിൽ തങ്ങളുടെ സിനിമകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നു. ദക്ഷിണേന്ത്യ സിനിമയുമായുള്ള സ്ഥിരമായുണ്ടായ അടുപ്പമാണ് പ്രേക്ഷകരെ തങ്ങളിലേക്ക് അടുപ്പിച്ചെന്നും താരം വ്യക്തമാക്കി.

അതേ സമയം കെജിഎഫ് 2 ആണ് യാഷിന്റെതായി ഒടുവിൽ പുറത്ത് വന്ന സിനിമ. അതേ സമയം എസ്എസ് രാജമൗലിയുടെ അവസാനമായി ഇറങ്ങിയ ചിത്രം ആർആർആർ ആയിരുന്നു.’ ‘രൗദ്രം രണം രുധിരം’ എന്ന ഈ സിനിമയിൽ രാം ചരൺ,ജൂനിയർ എൻ ടി ആറുമായിയുന്നു സിനിമയിലെ കേന്ദ്രകഥാപാത്രമായി എത്തിയത്. ചിത്രം ഓസ്‌കാർ എൻട്രിയാണ് മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി 14 വിഭാഗങ്ങളിൽ ചിത്രം മത്സരിക്കുന്നത്. 550 കോടി മുതൽ മുടക്കിലാണ് ഒരുക്കിയ ചിത്രം 1150 കാടിയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്