അന്ന് ഓട്ടോയില്‍ പ്രമോഷന്‍ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റില്‍- യഷിന്റെ വീഡിയോ വൈറല്‍

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിക്കുന്നത്. മുന്‍…

യഷ് നായകനായെത്തിയ കെജിഎഫ് 2വിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിക്കുന്നത്. മുന്‍ നിര ചിത്രങ്ങളെ പിന്നിലാക്കി ബോക്‌സ് ഓഫീസിലും ആദ്യ ദിവസം ഹിറ്റടിച്ചു ഈ യഷ് ചിത്രം. ഇപ്പോഴിതാ യഷിന്റെ പഴയ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

https://twitter.com/karthikyashcuIt/status/1514072955491262464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514072955491262464%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F04%2F16%2Fkgf-2-star-yash-from-driving-auto-for-promotions-to-boarding-private-jet.html

ഒരു സാധാരണ കുടുംബത്തില്‍നിന്നു സൂപ്പര്‍താരത്തിലേക്കുളള അദ്ദേഹത്തിന്റെ ചുവടുവയ്പ് പെട്ടെന്നൊരു ദിവസം കൊണ്ടായിരുന്നില്ല. ആ ജൈത്രയാത്രയിലെ പഴയൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 2009ല്‍ സ്വന്തം സിനിമ പ്രമോട്ട് ചെയ്യാന്‍ ഓട്ടോ ഡ്രൈവറായി മാറിയ യഷിനെയാണ് വീഡിയോയില്‍ കാണുക. ‘കല്ലാറ സന്തെ’ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് യഷ് പ്രത്യക്ഷപ്പെട്ടത്. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാര്‍. അന്ന് ഓട്ടോയില്‍ പ്രമോഷന്‍ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റില്‍ ഇന്ത്യ മുഴുവന്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നു എന്നാണ് ആരാധകരുടെ കമന്റ്.

അതേസമയം പഞ്ച് ഡയലോഗുകള്‍ കൊണ്ടും മാസ് ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടുമൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്ന ദുഷ്‌കരമായ ദൗത്യത്തിന് അതിമനോഹരമായ പൂര്‍ത്തീകരണം- അതാണ് ‘കെജിഎഫ് 2’ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നായകന്‍ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചലനമുണ്ടാക്കിയ കന്നഡ ചിത്രമാണ് 2018-ല്‍ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്സോഫീസില്‍ വന്‍വിജയമാകുകയും ചെയ്തിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മ്മാണം.