രൺബീറിന്റെ വില്ലനാകാനൊരുങ്ങി യഷ് !!

റോക്കി ഭായിയെ അറിയാത്ത സിനിമപ്രേമികൾ ഉണ്ടാവില്ല,കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത താരമാണ് കന്നടതാരം യഷ്. കെജിഎഫ്2വിന് ശേഷം യഷിന്റെ പുതിയ പ്രൊജക്ടുകൾ ഏതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ പുതിയ പ്രൊജക്ടുകൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേ സമയം യഷ് ബോളിവുഡിലേക്കെത്തുന്നു എന്ന വാർത്തകൾ സജീവമാവുന്നുണ്ട്.

ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരി രാമായണം സിനിമയാക്കാനുള്ള ഒരുക്കത്തിലാണത്രെ. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ആരൊക്കെയായിരിക്കും ചിത്രത്തിൽ അണിനിരക്കുക എന്നാണ് ഏവരും കാത്തിരിക്കുന്നത്.ചിത്രത്തിൽ ശ്രീരാമനായി എത്തുക രൺബീർ കപൂറാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിാത സിനിമയിൽ രാവണനായി എത്തുക യഷ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

യഷും രാമായണത്തിന്റെ അണിയറ പ്രവർത്തകരുമായി ചർച്ചകളും നടക്കുന്നുണ്ടെന്നും നിർമ്മാതാവ് മധു മന്തേനയും സംവിധായകൻ നിതേഷ് തിവാരിയും യഷിനെ തങ്ങളുടെ ചിത്രത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.അതേ സമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരികരണം ഇതുവരെ വന്നിട്ടല്ല. വിവിധ സിനിമ മേഖലകളിൽ നിന്നുള്ള തിരക്കഥകൾ യഷ് കേൾക്കുന്നുണ്ടെന്നും റിപ്പോർട്ടുകളും വരുന്നുണ്ട്

 

Previous articleമമ്മൂക്കയുടെ ആ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി ഉണ്ണി മുകുന്ദൻ 
Next articleഏക ക്ലോസപ്പ് ഷോട്ട്; ‘നൻപകൽ നേരത്ത് മയക്കം’ ചിത്രീകരണ വീഡിയോ കാണാം