നിങ്ങളുടെ എല്ലാവിധ സ്നേഹവും അനുഗ്രഹവും ഇവനുണ്ടാകണം !! മകന്റെ ചിത്രം പങ്കുവെച്ച് യാഷ് - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങളുടെ എല്ലാവിധ സ്നേഹവും അനുഗ്രഹവും ഇവനുണ്ടാകണം !! മകന്റെ ചിത്രം പങ്കുവെച്ച് യാഷ്

yash-son

ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിൽ  കൂടി പ്രശസ്തനായ താരമാണ് യാഷ്, താരത്തിന് ആരാധകർ ഏറെയാണ്, എല്ലാവരുടെയും മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പടമായിരുന്നു കെജിഎഫ്  യാഷിന്റെ അഭിനയം വാക്കുകളിൽ പറഞ്ഞൊതുക്കുവാൻ പറ്റില്ല, അത്രയ്ക്കും മനോഹരമായിട്ടാണ് യാഷ് അതിലെ റോക്കിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെജിഎഫ് രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊറോണ മൂലം ചിത്രത്തിന്റെ പ്രവർത്തങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.

yash son

താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്, ഇപ്പോൾ മകന്റെ ചിത്രം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരം, “എന്‍റെ കൊച്ചു ബഡ്ഡിയോട് ഒരു ഹലോ പറയുക. നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും അവന് നല്‍കൂ..” മകന്‍റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. മകന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. 2007 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ യാഷ്‌ അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ കെ ഡി എഫിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

yash

 

Trending

To Top
Don`t copy text!