‘ബഡി മുഷ്‌കില്‍ ബാബാ ബഡി മുഷ്‌കില്‍’ പൊതുമധ്യത്തില്‍ പാവാടയിട്ട് നൃത്തം ചെയ്ത് യുവാവ്

അമേരിക്കന്‍ തെരുവുകളില്‍ പാവാടയിട്ട് നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയുടെ കൈയടി നേടി യുവാവ്. മുംബൈ സ്വദേശിയായ ജെയ്‌നില്‍ മേത്തയുടെ പുതിയ നൃത്തം ആരാധകരേറ്റെടുത്തിരിക്കുകയാണ്. 2001ല്‍ പുറത്തിറങ്ങിയ ലജ്ജ എന്ന ചിത്രത്തിലെ ‘ബാഡി മുഷ്‌കില്‍’ എന്ന…

അമേരിക്കന്‍ തെരുവുകളില്‍ പാവാടയിട്ട് നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയുടെ കൈയടി നേടി യുവാവ്. മുംബൈ സ്വദേശിയായ ജെയ്‌നില്‍ മേത്തയുടെ പുതിയ നൃത്തം ആരാധകരേറ്റെടുത്തിരിക്കുകയാണ്.

2001ല്‍ പുറത്തിറങ്ങിയ ലജ്ജ എന്ന ചിത്രത്തിലെ ‘ബാഡി മുഷ്‌കില്‍’ എന്ന ഗാനത്തിനാണ് ജെയിന്‍ ചുവടുവെക്കുന്നത്. മാധുരി ദീക്ഷിതിന്റെ നൃത്തപ്രകടനം അതേ ഭംഗിയോടെയാണ് ജെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ഷര്‍ട്ടും ചാരനിറവും പര്‍പ്പിള്‍ നിറത്തിലുള്ള പാവാടയും ധരിച്ച് ജെയ്ന്‍ നൃത്തം ചെയ്യുന്നു. അതിമനോഹരമായ നൃത്തച്ചുവടുകളാണ് ജെയ്ന്‍ കാഴ്ച വെക്കുന്നത്. ജെയിനിന്റെ നൃത്തം നിരവധി പേര്‍ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം

‘മെന്‍ ഇന്‍ സ്‌കര്‍ട്ട്സ്’ എന്ന ഹാഷ്ടാഗോടെയാണ് ജെയിന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സീരീസില്‍ ഇതിനു മുന്‍പും നിരവധി വീഡിയോകള്‍ ഈ യുവാവ് ചെയ്തിട്ടുണ്ട്.

പാവാട ധരിക്കുന്നതിന്റെ പേരില്‍ പലരും തന്നെ വിമര്‍ശിച്ചിട്ടുണ്ടെന്ന് ജെയ്ന്‍ പറയുന്നു. എന്നാല്‍ ഇതൊക്കെയാണെങ്കിലും ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ ഒരു മടിയും കൂടാതെ ജെയിന്‍ നൃത്തം ചെയ്യുന്നു. ജെയ്നിന്റെ ഡാന്‍സ് വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ട്.

https://www.instagram.com/reel/Cc9j4qiDEPj/?utm_source=ig_web_copy_link

ഏഴാം വയസ്സിലാണ് ജെയ്ന്‍ പാവാടയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ വീടിന് പുറത്ത് ഈ വേഷത്തില്‍ നൃത്തം ചെയ്യാന്‍ ജെയ്ന്‍ മടിച്ചിരുന്നു. യുഎസില്‍ എത്തിയതിനു ശേഷമാണ് ജെയ്ന്‍ തന്റെ യഥാര്‍ത്ഥ സ്വപ്നങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയത്.

ഈ വസ്ത്രധാരണം സാധാരണമാണെന്ന് തെളിയിക്കാനാണ് വീഡിയോ ആരംഭിച്ചത്. ഇതൊരു ധീരമായ നീക്കമാണെന്നും. വസ്ത്രധാരണത്തില്‍ ലിംഗവിവേചനം എന്തിനാണെന്നും ജെയിന്‍ ചോദിക്കുന്നു. ഇതിന് മുമ്പ് ജെയിന്‍ അവതരിപ്പിച്ച ‘പുഷ്പ’ എന്ന നൃത്തവും ഏറെ ആരാധകരെ നേടിയിരുന്നു. ജെയ്ന്‍ ഒരു പ്രൊഫഷണല്‍ കൊറിയോഗ്രാഫറാണ്.