ദിലീപിൻറെ വീട്ടിൽ കയറി കാവ്യയെ അസഭ്യം പറഞ്ഞു യുവാവ് അറസ്റ്റിൽ

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ വിമൽ വിജയ് എന്ന തൃശൂർ സ്വതേഷിയാണ് അറസ്റിൽ ആയത് ആലുവ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ദിലീപ് സ്ഥിരതാമസം ആയ…

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ വിമൽ വിജയ് എന്ന തൃശൂർ സ്വതേഷിയാണ് അറസ്റിൽ ആയത് ആലുവ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ദിലീപ് സ്ഥിരതാമസം ആയ ആലുവയിലെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കയറിയത്. ഇതിന് ശേഷം കാവ്യയെ ഉൾപ്പെടെ വീട്ടിലുള്ളവരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ ഇയാൾ ചിത്രങ്ങളും മറ്റും എടുക്കുകയും ഉണ്ടായി. അകത്തേക്ക് കയറണം എന്ന ആവശ്യവുമായി എത്തിയ ഇയാളെ കടത്തിവിടാത്തതിനെ തുടർന്ന്  ബഹളം വെക്കുകയും പിന്നീട് വീടിന്റെ മതിൽ ചാടി കടക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ പിന്നെ നാട്ടുകാർ കൂടിയതോടെ ഓടി രക്ഷപെടുകയായിരുന്നു.

തൃശൂരിൽ നിന്നും എറണാകുളത്ത് എത്തിയ ഇയാൾ അങ്കമാലിയിൽ നിന്നും ഓട്ടോ വിളിച്ച് ദിലീപിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഈ ഓട്ടോ പറഞ്ഞുവിടാതെ മാറ്റി ഇടാൻ പറയുകയും ചെയ്തിട്ടാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. നാട്ടുകാർ കൂടിയപ്പോൾ ഓടിയ ഇയാൾ ഇതേ ഓട്ടോയിൽ തന്നെയാണ് മടങ്ങിയതും. വിവരം അറിഞ്ഞെത്തിയ പോലീസ് ഓട്ടോയെ കേന്ദ്രികരിച്ച് നടത്തിയ അന്യൂക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്. ചില മലയാളം സിനിമകളിൽ  അഭിനയിച്ചതായി വിവരം ഉണ്ടെന്ന് പോലീസ് പറയുന്നു.