രണ്ട് ഭാര്യമാരും ഗര്‍ഭിണികളെന്ന് യൂടൂബര്‍!!! സന്തോഷം പങ്കിട്ട അര്‍മാന്‍ മാലികിന് പൊങ്കാലയിട്ട് സൈബര്‍ ലോകം

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള യൂട്യൂബറും വ്‌ലോഗറുമാണ് ഹൈദരാബാദില്‍ നിന്നുള്ള അര്‍മാന്‍ മാലിക്. ദിവസവും പുത്തന്‍ കണ്ടന്റുകളുമായി അര്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 1.5 ദശലക്ഷവും യൂട്യൂബില്‍ 2 ദശലക്ഷവും ആളുകള്‍ പിന്തുടരുന്നുണ്ട്. താരത്തിന് രണ്ട്…

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള യൂട്യൂബറും വ്‌ലോഗറുമാണ് ഹൈദരാബാദില്‍ നിന്നുള്ള അര്‍മാന്‍ മാലിക്. ദിവസവും പുത്തന്‍ കണ്ടന്റുകളുമായി അര്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 1.5 ദശലക്ഷവും യൂട്യൂബില്‍ 2 ദശലക്ഷവും ആളുകള്‍ പിന്തുടരുന്നുണ്ട്. താരത്തിന് രണ്ട് ഭാര്യമാരാണുള്ളത്. അടുത്തിടെ താരം രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണ് എന്ന് വെളിപ്പെടുത്തിയിരുന്നു.

പായല്‍ മാലിക്, കൃതിക മാലിക് എന്നിവരാണ് ഭാര്യമാര്‍. രണ്ട് പേരും ഗര്‍ഭിണികളാണ്. ഇരുവര്‍ക്കൊപ്പമുള്ള ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍മാന്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ അര്‍മാനെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

‘ഈ വ്യക്തിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കഴിവുള്ളൂ, യൂട്യൂബര്‍ സമയക്രമത്തിലും ശ്രദ്ധിക്കുന്നു,’ ഒരു കമന്റിങ്ങനെയാണ്. ”ഞാനൊന്നു ഞെട്ടി… രണ്ടുപേരും ഒരേ സമയം ഗര്‍ഭിണിയായത് എങ്ങനെയാ” മറ്റൊരാള്‍ എഴുതി.

‘സഹോദരാ, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കും’ എന്ന് മൂന്നാമന്റെ കമന്റ്. ‘നിയമം രണ്ട് ഭാര്യമാരെ അനുവദിക്കുമോ?’ എന്ന സംശയമാണ് ഒരാള്‍ ചോദിക്കുന്നത്.

2011ലാണ് അര്‍മാന്‍ പായലിനെ വിവാഹം കഴിച്ചത്. താമസിയാതെ ദമ്പതികള്‍ക്ക് ഒരു മകന് പിറന്നു. ജന്മം നല്‍കി. ചിരയു മാലിക് എന്നാണ് മകന്റെ പേര്. 2018-ല്‍ മാലിക്ക് ആദ്യ ഭാര്യയുടെ ഉറ്റ സുഹൃത്തായിരുന്ന കൃതികയെയും വിവാഹം കഴിച്ചു. അന്നുമുതല്‍ നാലു പേരും ഒരുമിച്ചാണ് താമസം.