ആദ്യമായി മൃദുലയെ കാണുന്നത് കള്ളുഷാപ്പിൽ വെച്ച്!

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ ഈ താരങ്ങൾ രണ്ടു പേരും. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക്…

മലയാളികളുടെ പ്രിയ താരങ്ങൾ ആയ യുവ കൃഷ്ണയും മൃദുലയും ജീവിതത്തിൽ ഒന്നാകാനായുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ ഈ താരങ്ങൾ രണ്ടു പേരും. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അവയെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടി എലീന പടിക്കൽ അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ പങ്കെടുക്കവെ മൃദുലയെ ആദ്യമായി കണ്ടത് എവിടെ വെച്ച് എന്ന് തുറന്ന് പറയുകയാണ് യുവകൃഷ്ണ. കള്ളുഷാപ്പിൽ വെച്ചാണ് ഞാനും മൃദുലയും ആദ്യമായി കാണുന്നത് എന്നാണു യുവ നൽകിയ മറുപടി. യുവയുടെ മറുപടി കേട്ട് അമ്പരന്ന എലീന പടിക്കലിനോട് കള്ളുകുടിക്കാൻ മാത്രമല്ലല്ലോ കള്ളുഷാപ്പിൽ പോകുന്നത് എന്നും നല്ല ആഹാരം കിട്ടുന്ന ഒരു സ്ഥലം കൂടിയാണ് അവിടം എന്നും യുവ പറഞ്ഞു. ഒരു വർഷത്തിന് മുൻമ്പാണ് ഈ കാര്യങ്ങൾ ഒക്കെ നടക്കുന്നത്. ഒരിക്കൽ ഷൂട്ടിങ് ഒന്നും ഇല്ലാത്ത സമയത്ത് ഞാനും രേഖചേച്ചിയും മൃദുലയും അനുജത്തിയും ഒക്കെ ചേർന്ന് ഒരു ഔട്ടിങ് പ്ലാൻ ചെയ്തു. എന്റെയും മൃദുലയുടെയും കോമ്മൺ ഫ്രണ്ട് ആണ് രേഖ ചേച്ചി.

yuva about love
yuva about love

അങ്ങനെ പുഞ്ചക്കിരി ഷാപ്പിൽ പോകാൻ വേണ്ടി ഞങ്ങൾ പ്ലാൻ ഇട്ടു. അവിടെ വെച്ചാണ് മൃദുലയെ ആദ്യമായി കാണുന്നത്. അതിനു ശേഷം ഞങ്ങൾ അങ്ങനെ സംസാരിച്ചിട്ട് കൂടി ഉള്ള. വല്ലപ്പോഴും ഒരു ഹായ്, ഹലോ മെസ്സേജ് അയച്ചാൽ ആയി. അന്ന് ഒന്നും ഞങ്ങളുടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു. അതിനു ശേഷം രേഖ ചേച്ചിയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോൾ ആണ് നിങ്ങൾക്ക് വിവാഹം കഴിച്ചുകൂടായോ എന്ന് രേഖചേച്ചി എന്നോട് ചോദിക്കുന്നത് എന്നും ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിൽ വിവാഹാലോചന തകൃതിയായി നടക്കുന്ന സമയം ആയിരുന്നു അത്. അങ്ങനെ ആണ് വീട്ടിൽ ഈ കാര്യം പറഞ്ഞത് എന്നും വീട്ടുകാരുടെ സമ്മതം കിട്ടിയതിനു ശേഷമാണു പ്രണയിച്ച് തുടങ്ങിയത് എന്നും യുവ പറഞ്ഞു.