മൃദുലയ്ക്ക് ഇപ്പോള്‍ യുവയേയും പിടിക്കുന്നില്ല..!! മൃദുലയ്ക് വന്ന മാറ്റങ്ങളെ കുറിച്ച് യുവ !

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും അച്ഛനും അമ്മും ആകാന്‍ പോകുന്നതിന്റെ സന്തോഷം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. അമ്മയാവാനുള്ള…

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും അച്ഛനും അമ്മും ആകാന്‍ പോകുന്നതിന്റെ സന്തോഷം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. അമ്മയാവാനുള്ള ഒരുക്കത്തിലായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് മൃദുല. ഇക്കാര്യവും താരം ആരാധകരോട് താരം മുന്‍കൂട്ടി അറിയിച്ചിരുന്നു.

സീരിയലില്‍ ഉണ്ടാകില്ല എങ്കിലും എന്റെ എല്ലാ പുതിയ വിശേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്നും താരം ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ഗര്‍ഭാവസ്ഥയിലൂടെ കടന്ന് പോകുന്ന താരം, അതിന്റെതായ ബുദ്ധിമുട്ടുകളെ കുറിച്ചും അമ്മയായതിന്റെ സന്തോഷത്തെ കുറിച്ചുമെല്ലാം ആരാധകരുമായി തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൃദുലയും യുവയും വിഡിയോയുമായി എത്തിയത്.

തങ്ങളെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു കുഞ്ഞാവ എത്തുന്നു എന്ന സന്തോഷ വാര്‍ത്തയെന്ന് മൃദലുയും യുവയും പറയുന്നു. അച്ഛനാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴുണ്ടായ ഫീല്‍ എന്തായിരുന്നു എന്നാണ് ആരാധകരില്‍ ഒരാള്‍ ഇരുവരോടും ചോദിച്ചത്. ദൈവം തന്നെ അപ്രതീക്ഷിതമായ ഗിഫ്റ്റായിരുന്നു വാവയുടെ വരവെന്ന് യുവ പറയുന്നു. ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല.

പക്ഷേ വാവയുടെ വരവ് ശരിക്കും ബ്ലെസിങ്ങായിരുന്നുവെന്നു മൃദുലയും പറയുന്നു. ‘മൂഡ് സ്വിങ്‌സ് ആണ് മൃദുലയില്‍ വന്ന പ്രധാന മാറ്റം. ഭക്ഷണം കഴിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. ഒന്നിന്റെയും സ്‌മെല്‍ പിടിക്കുന്നില്ല. എന്റെ സ്‌മെല്ലും പിടിക്കുന്നില്ല.’ ചിരിയോടെ യുവ പറയുന്നു.