യുവയുടെ ഈ മാജിക് കണ്ടാല്‍ ആരും വീണുപോകും..!! കമന്റുമായി മൃദുല

മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇരുവരുടേയും എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ യുവ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയും…

മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇരുവരുടേയും എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ യുവ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് മൃദുല നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. ഒരു മാജിക് വീഡിയോ ആണ് യുവ കൃഷ്ണ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. അതിന് കമന്റായി ‘മാജിക്ക് കാണിച്ച് എന്നെ വീഴ്ത്തി, ഇനി ബാക്കിയുള്ളവരെ കൂടി’- എന്നാണ് മൃദുല കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് താരങ്ങളും വീഡിയോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതല്‍ മിനിസ്‌ക്രീന്‍ താരങ്ങള്‍ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇരുവരും ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭാവസ്ഥയിലായതിനാല്‍ മൃദുല സീരിയല്‍ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

https://www.instagram.com/reel/CZtl9vDgzZk/?utm_source=ig_web_copy_link

എന്നാല്‍ ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങളുാമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. യൂട്യൂബിലൂടെയും താരങ്ങള്‍ വീഡിയോ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യുവ കൃഷ്ണ പങ്കുവച്ച ഒരു മാജിക് വീഡിയോയും അതിന് മൃദുല നല്‍കിയ കമന്റുമാണ് വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. റിങ് വച്ചുള്ള കിടിലന്‍ മാജിക് വീഡിയോ പങ്കുവച്ച് ആരാധകരുടെ മനം കവരുകയാണ് യുവ.