എന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് എനിക്ക് ആ അൻപത്തിനാല് കാരനെ വിവാഹം കഴിക്കേണ്ടി വന്നത്!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സീനത്ത്. നാടകത്തിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരം സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. അഭിനേത്രി എന്നത് കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും താരം തന്റെ കഴിവ്…

zeenath life story

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സീനത്ത്. നാടകത്തിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരം സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. അഭിനേത്രി എന്നത് കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. വർഷങ്ങൾ കൊണ്ട് തന്നെ സിനിമ മേഖലയിൽ തിളങ്ങുന്ന താരം നിരവധി ചിത്രങ്ങളിൽ ഇതിനോടകം ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച വിവാഹവും വിവാഹ മോചനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , SEENATH-M

കോഴിക്കോട് കലിംഗ തിയേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങള്‍ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളില്‍ പ്രചരിക്കാന്‍ തുടങ്ങി.actress-zeenath

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്. ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ് ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നുവെന്നും സീനത്ത് പറഞ്ഞു. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008 ല്‍ കെ.ടി അന്തരിച്ചു.