Categories: News

അക്ഷയതൃതീയ ആകുമ്പോഴേക്കും സ്വർണം വാങ്ങാൻ കൂട്ടത്തോടെ ഓടുന്നതിനു മുൻപ് ഇതൊന്നു ചിന്തിക്കു…

അക്ഷയത്രിതീയ എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് ജനങ്ങൾ സ്വർണം വാങ്ങിക്കാനായി ജൂവല്ലറികളിലേക്ക് ഓടുന്നു. എന്താ കാരണം? അക്ഷയതൃതീയക്ക് സ്വർണം വാങ്ങിയാൽ ആ വര്ഷം മുഴുവൻ വീട്ടിൽ ഐശ്വരം ഉണ്ടാകുമത്രേ. ശരിയാണ്. ഐശ്വര്യം ഉണ്ടാകും. അത് പക്ഷെ നമുക്കല്ല. ജുവല്ലറി മുതലാളിയുടെ കുടുംബത്തിന്. ഇങ്ങനെ വര്ഷം തോറും സ്ഥിരമായി അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങിക്കുന്ന നിരവധി പേരാണ് നമ്മുടെ ഇടയിൽ ഉള്ളത്. എന്നാൽ ഇവരിൽ എത്രപേർക്ക് അറിയാം എന്താണ് ഈ അക്ഷയതൃതീയ ദിവസത്തിന്റെ യഥാർത്ഥ വിശ്വാസം എന്ന്?

അക്ഷയതൃതീയ എന്നത് പണ്ടുമുതലേ ഉള്ള ഒരു പ്രത്യേക ദിവസമാണ്. വിശ്വാസ പ്രകാരം ഈ ദിവസം ദാനധർമങ്ങൾ ചെയ്താൽ ദാനധർമ്മം ചെയ്യുന്ന വ്യക്തിയുടെ കുടുംബത്തിൽ ആ വര്ഷം മുഴുവൻ ഐശ്വര്യം നിറഞ്ഞു നിൽക്കും എന്നതാണ്. വര്ഷം തോറും ഈ ആചാരങ്ങൾ ജനങ്ങൾ അനുഷ്ഠിച്ചു വരുകയും ഈ ദിവസങ്ങളിൽ പുണ്യപ്രവർത്തിയായ ദാനധർമ്മം ചെയ്തു വരുകയും ഉണ്ടായിരുന്നു. എന്നാൽ 2002 ആയപ്പോഴേക്കും കഥ മാറി. 2002ൽ വേൾഡ് ഗോൾഡ് കൗൺസിലറായ ശിവറാം കൊണ്ടുവന്ന ഒരു ആശയമാണ് ഈ അക്ഷയത്രിതീയ ദിവസം ജനങ്ങളെ സ്വർണം വാങ്ങിക്കുവാൻ പ്രേരിപ്പിക്കുക എന്നത്. ഇങ്ങനെ സ്വർണം വാങ്ങിയാൽ ഐശ്വരം ഉണ്ടാകുമെന്നു ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം പ്രമുഖ സ്വർണ വ്യാപാരികളോട് അഭിപ്രായപ്പെട്ടു. അതെ തുടർന്ന് വൻകിട സ്വർണ വ്യാപാരികൾ ആയ മൂന്നു നാല് പേര് ചെറിയ തോതിൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രചാരണം തുടങ്ങി. എന്നാൽ ആ വര്ഷം ഇത് മൂലം വലിയ മെച്ചമൊന്നും സ്വർണവിപണിയിൽ ഉണ്ടായില്ല. എന്നാൽ അടുത്തവര്ഷം അക്ഷയതൃതീയ ആയപ്പോൾ വിൽപ്പന നിരക്കിൽ ചെറിയ രീതിയിൽ മാറ്റം വരുകയും മുൻവർഷത്തെ അപേക്ഷിച്ചു സ്വർണം കൂടുതൽ വിറ്റുവരുകയും ചെയ്തു.

ഇതോടെ രണ്ടു-മൂന്ന് വൻകിടവ്യാപാരികളിൽ മാത്രം ഒതുങ്ങി നിന്ന ഈ വിൽപ്പന തന്ത്രം ചെറുകിട വ്യാപാരികളും ഏറ്റെടുത്തു. അത് കൊണ്ട് തന്നെ സ്വാഭാവികമായും ഈ ദിവസം സ്വർണം വാങ്ങാൻ വളരെ ഉത്തമം ആണെന്നും ഇത് കുടുംബത്തിൽ ഐശ്വരം കൊണ്ടുവരുമെന്നും വൻ തോതിൽ പ്രചാരണം ഉണ്ടാകുകയും ഇത് ശരിയാണെന്നു സ്വാഭാവികമായും ജനങ്ങളുടെ മനസ്സിൽ പതിയുകയും ചെയ്തു. പിന്നീടങ്ങോട്ട് അക്ഷയതൃതീയയിൽ സ്വർണക്കച്ചവടം പൊടിപൊടിക്കാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ പ്രണയിതാക്കൾക്കായി വാലെന്റൈൻസ്‌ഡേ ഉണ്ടായത് പോലെ, കുട്ടികൾക്കായി ശിശുദിനം ഉണ്ടായത് പോലെ, സ്വർണം വാങ്ങുന്നതിനു വേണ്ടി സ്വര്ണകച്ചവടക്കാർ ഉണ്ടാക്കിയ ഒരു ദിവസം മാത്രമാണ് ഈ അക്ഷയതൃതീയ.  ഇന്ന് പുരോഗമനം ഈ മേഖലയിലും ഉണ്ടായി. അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നതിനായി മാത്രം പലഷോറൂമുകളും ഇന്ന് മുൻകൂർ ബുക്കിംഗ് സൗകര്യങ്ങൾ വരെ ആരംഭിച്ചു.

മണ്ടന്മാരായ നമ്മൾ ഇതൊന്നും മനസിലാക്കാതെ ക്യാഷ് കൊടുത്ത് ഐശ്വര്യം വാങ്ങിക്കുവാനായി അക്ഷയതൃതീയ ദിവസം കൂട്ടത്തോടെ സ്വര്ണക്കടയിലേക്ക് ഓടുന്നു. ഇനി നിങ്ങൾ തന്നെ പറ ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുന്നത് വാങ്ങിക്കുന്ന ആൾക്കോ അതോ സ്വർണക്കടക്കാരനോ?

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago