അച്ഛൻ മറ്റൊരുത്തന്റെ കൂടെ സ്വന്തം ഭാര്യ ഇറങ്ങിപോയപ്പോൾ നാട്ടുകാരുടെ മുന്നിൽ പരിഹാസയ്നായി തല കുനിച്ചു നിക്കേണ്ടി വന്ന ഒരു അച്ഛന്റെ മകൾ ആയിരുന്നു ഞാൻ.

അച്ഛൻ മറ്റൊരുത്തന്റെ കൂടെ സ്വന്തം ഭാര്യ ഇറങ്ങിപോയപ്പോൾ നാട്ടുകാരുടെ മുന്നിൽ പരിഹാസയ്നായി തല കുനിച്ചു നിക്കേണ്ടി വന്ന ഒരു അച്ഛന്റെ മകൻ ആയിരുന്നു ഞാൻ. അവന് കഴിവില്ലാത്തത് കൊണ്ടാണ് അവൾ വേറെ ഒരുത്തന്റെ കൂടെ ഇറങ്ങി പോയത് എന്നും അവള് പോയാൽ അതിലും നല്ലൊരുത്തിയെ നീയും വിളിച്ചു കൊണ്ട് വരണമെന്നും രണ്ടു അഭിപ്രായം പറഞ്ഞവരുടെ മുൻപിൽ മക്കളെ ചേർത്ത് പിടിച്ചു നിന്ന ഒരു അച്ഛൻ.ഒമ്പത് വയസായ പെങ്ങളെ നോക്കി അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടുമെന്നാരോ പറഞ്ഞപ്പോൾ അച്ഛന്റെ മുഷ്ടികൾ നെരിഞ്ഞമരുന്നത് ഞാൻ അറിഞ്ഞിരുന്നു.അമ്മയുടെ കത്തോക്കെ വരാറുണ്ടോ എന്ന പരിഹാസം പറച്ചിലിനും ഈ കുട്ടികളെ വിട്ട് അവൾക്ക് എങ്ങനെ പോകാൻ തോന്നി എന്ന സഹതാപം പറച്ചിലിനും ഇടയിൽ കൂടെ വളർന്നു വന്നവർ ആയിരുന്നു ഞങ്ങൾ.

ഒരിക്കൽ പോലും അമ്മയില്ലാത്ത ബുദ്ധിമുട്ട് അച്ഛൻ വരുത്തിയിരുന്നില്ല കുട്ടികളെ നോക്കാൻ വേറെരു കല്യാണം കഴിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ എന്റെ മക്കളെ ഞാൻ തന്നെ ഒരു കുറവും വരാൻ നോക്കാതെ വളർത്തിക്കോളാം.അല്ലെങ്കിലും ഞാൻ നോക്കുന്നത് പോലെ ഇനി വരുന്നവൾ നോക്കണം എന്നില്ലല്ലോ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഇനിയുള്ള ഞങ്ങളുടെ ജീവിതത്തിൽ അമ്മയും അച്ഛനും എല്ലാം ഒരാൾ മാത്രമായിരിക്കുമെന്ന് ഉറപ്പിച്ചു അച്ഛന്റെ തണലിൽ കഴിയാൻ ആയിരുന്നു ഞങ്ങൾക്കും ഇഷ്ട്ടം. അച്ഛൻ വെച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് രുചി ഇല്ലെങ്കിലും അതിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കണ്ണ് നീരിന്റെ ഉപ്പ് രസം ഉണ്ടായിരുന്നു.പെങ്ങൾ വയസ്സറിയിച്ച കാലത്താണ് അമ്മ ഇല്ലാത്ത ബുദ്ധിമുട്ട് അച്ഛൻ അറിഞ്ഞത് എന്റെ മോൾ ആഗ്രഹിച്ച സമയത്ത് അവളുടെ അമ്മ കൂടെ ഇല്ലല്ലോയെന്ന സങ്കടത്തിൽ അച്ഛന്റെ കണ്ണുകൾ നിറയുന്നത് ജീവിതത്തിൽ ആദ്യമായി കാണേണ്ടി വന്നു.പിന്നീടുള്ള രാത്രികളിൽ അച്ഛന് ഉറക്കമില്ലെന്ന് വരെ ഞങ്ങൾക്ക് തോന്നി മുറ്റത്ത്‌ ഒരു കരിയില അനങ്ങിയാൽ പോലും ഏതു പാതിരാത്രിയിലും അച്ഛൻ അറിഞ്ഞിരുന്നു മകളുടെ ജീവിതത്തിൽ ഒരു കരുതലായി അച്ഛന്റെ കണ്ണും കാതും ഏതു പാതിരാത്രിയിലും തുറന്നു തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട്‌ അമ്മയുടെ പേര് പോലും ഞങ്ങൾ പറയാതെ ആയി.

വേറൊരുവന്റെ കയ്യിലെക്ക് അന്ന് വരെ ഒരു പോറൽ പോലുമേൽപ്പിക്കാതെ വളർത്തിയ മകളെ അച്ഛൻ പിടിച്ചേൽപ്പിക്കുമ്പോൾ അഭിമാനം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ നെറുകയിൽ തലോടി മനസ്സ് കൊണ്ട് അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അച്ഛന്റെ മനസ്സിൽ ഇപ്പോളും അമ്മയുടെ സ്ഥാനത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് മനസിലായി. രണ്ടു മക്കളെ എനിക്ക് സമ്മാനിച്ചതിന് കുറച്ചു കാലം എങ്കിലും എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നടന്നതിന് അവൾ എന്നും എന്റെ മനസ്സിൽ കാണുമെന്ന് അച്ഛന്റെ മനസ്സ് പറയുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു…

എങ്ങനെ എളുപ്പത്തിൽ കക്ക ഫ്രൈ ഉണ്ടാക്കാം (വീഡിയോ)

Devika Rahul