അജ്ഞാത സുഹൃത്…

രണ്ട്‌ മുന്നോസായിട്ട് ഇടകൊക്കെ പുറത്ത് പോവേണ്ടെങ്കിലും കുറേ സമയം ഞാൻ റൂമിൽ തന്നെ…അതുകൊണ്ട് തന്നെ എന്റെ മൂരാച്ചി സ്വഭാവവും കൂടെ ഉണ്ട്…പണ്ടും ശകലം മുൻകോപി ഇപ്പഴും വല്ല്യ മാറ്റൊന്നുല്ല്യ…വെർപിക്കാനും ചൊറിയനുമാണെൽ ഒരാൾ മാത്രം..ജോലി കഴിഞ്ഞ് വന്ന് ഭക്ഷണമൊക്കെ കഴിച് ഉറങ്ങാൻ കിടക്കുന്ന ഒരാളെ വെർപിക്കുന്നതു ശരിയല്ലല്ലോ…ന്നാ പിന്നെ നമ്മുടെ ഡിസംബർ ഒക്കെ തീരല്ലേ…രാത്രി ആയികൊണ്ടിരിക്കല്ലേ….മഞ്ഞും കൊണ്ട് കുറേ നേരം തനിച് പുറത്തിരിക്കാന്ന് കരുതി…
‘ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..പാർക്കിൽ ഉണ്ടാവും…’
‘ഹാ പൈസ അവിടെ ഇണ്ട്.കാർഡ് അവടെ ണ്ട്…ഞാനൊന്ന് ഉറങ്ങട്ടെ nighti ഡ്യൂട്ടി ണ്ട്….’
അങ്ങനെ ഞാനാ കുഞ്ഞു മുറിയിൽ നിന്നും ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി..ആ കൂറ്റൻ buildinginu മുന്നിൽ നിന്നു…എവിടെ നോക്കിയാലും കെട്ടിടങ്ങൾ…ഇവർക്കിവിടെ കുറച്ചു പച്ചപ്പൊക്കെ ഉണ്ടാക്കി കൂടെ….ഈ റോഡിൻറെ സൈഡിൽ വല്ല്യ കാടൊക്കെ ഉണ്ടാക്കിക്കൂടെ…കാണുന്നോർക്കിത്തിരി സന്തോഷോക്കെ വേണ്ടേ….ന്തായാലും തെക്കോട്ട് പോണോ വടക്കോട്ടു പോണോ….അങ്ങനെ ഞാൻ പടിഞ്ഞാറോട്ടു പോയി…പാർക്കാണ് ലക്ഷ്യം…5 മിനിറ്റു നടക്കാവുന്നതേ ഉള്ളൂ….
എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത്തിരി പച്ചപ്പൊക്കെ കാണണം…കുറച്ചു ദിവസം കൂടുമ്പോഴെങ്കിലും മരങ്ങൾക്കിടയിലൂടെ ചെരിപ്പൊന്നും ഇടാതെ മണ്ണിൽ ചവിട്ടി തന്നെ നടക്കണം…നന്നായിട്ട് സംസാരിക്കണം അത് മലയാളം തന്നെ ആയിരിക്കണം….അങ്ങനെ…അങ്ങനെ…..
അങ്ങനെയാണ് ഞാനീ പാർക്ക് കുറച്ചു ദിവസം മുമ്പ് കണ്ടുപിടിച്ചത്….നിറയെ പച്ചപ്പും മരങ്ങളും ഒക്കെയുള്ള ഒരു കൊച്ചു പാർക്ക്…റോഡ്എല്ലാം ക്രോസ് ചെയ്ത് ഞാൻ നടന്നു.ഏത് റോഡ് ക്രോസ് ചെയ്യാൻ നിന്നാലും അപ്പൊ ഉപ്പ വരും…”മോളേ തനിച് പുറത്ത് പോവുമ്പോ സൂക്ഷിക്കണം..റോഡ്എല്ലാം ക്രോസ് ചെയ്യുമ്പോ ശ്രദ്ധിക്കണം…”അങ്ങനെ ശ്രദ്ധിച് ശ്രദ്ധിച് ഞാൻ പാർക്കിൽ എത്തി…
അവിടെ കയറാൻ കാർഡ് ഒക്കെ വേണം..id കാർഡ് ഉണ്ടെങ്കിലേ കാർഡ് ഉണ്ടാക്കാൻ പറ്റൂ…എനിക്കാണേൽ ഈ id കാർഡ് പണ്ടേ അലർജിയാ അതോണ്ട് എനിക്കതില്ല രണ്ട്‌ മൂന്നു തവണ ഞങ്ങൾ ശ്രമിച്ചതാ…ഉണ്ടാക്കാൻ id ഇല്ലാത്തോണ്ട് സാധിച്ചില്ല…പക്ഷെ എപ്പോ പോയാലും ന്നെ അവിടെ കയറ്റും…മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ചും ഞാൻ തനിച്ചുമൊക്കെ പോയി ഇരിക്കുന്ന ഒരു സ്ഥലം….
ന്നെ കാണുമ്പോഴേ അവിടെയുള്ള seq gard.(ഒരു പയ്യൻ ) കയറി കൊള്ളാൻ പറയും…ഞാൻ ഫയങ്കര പാവാണെന്നു അവനു മനസിലായിട്ടുണ്ടാവണം..😁ഇനിയിപ്പോ ഇവളോടൊക്കെ പറഞ്ഞിട്ടെന്താ കാര്യം എന്നു വിചാരിച്ചിട്ടാണോ..😂
കുറച്ചു സമയം അവിടെയൊക്കെ നടന്ന് അവിടെകണ്ട ഒരു നീണ്ട തടി ബെഞ്ചിൽ ഞാനിരുന്നു…എന്റെ മുമ്പിലൂടെ വിദേശിയരായ പ്രായമായ രണ്ട്‌ മൂന്ന് ദമ്പതികൾ നടന്ന്പോയി..അവരെല്ലാം എന്നെ കണ്ടതും പരസ്പരം കൈകൾ ചേർത്തുപിടിച്ചും ഒന്നുകൂടി അടുത്തേക്ക് നീങ്ങി നടന്നും തിരിഞ്ഞുനോക്കിയുമൊക്കെ ചിരിക്കുന്നുണ്ട്…ഇവർക്കൊക്കെ ഇതെന്ത് പറ്റി…ഇനി എന്റെ ഇരുത്തത്തിൽ വല്ല spelling mistakum ഉണ്ടോ…ഞാനെന്നെ ശരിക്കൊന്ന് നോക്കുന്നതിനിടക്കാണ് ഒരു കാര്യം ശ്രദിച്ചത്…നീണ്ട ബെഞ്ചിന്റെ മറ്റേ അറ്റത്തു കോളേജിലൊക്കെ പഠിക്കുവാണെന്നു തോന്നിക്കുന്ന ഒരു പയ്യനിരിക്കുന്നു…കക്ഷി വളരെ വിഷാധമായിട്ടാണിരിക്കുന്നതു…ബെഞ്ചിന്റെ അറ്റത്തു കൈ കുത്തി താടിക്ക് കയ്യും കൊടുത്തു അപ്രത്തോട്ട് തിരിഞ്ഞിരിപ്പാണ്…നോക്കിയപ്പോഴാ മനസിലായത് ഒരു വിത്യാസല്യാണ്ട് ഞാനും same staylil ഇപ്പ്രത്തോട്ട് തിരിഞ്ഞിരിപ്പാണ്…
ഞങ്ങളെന്തോ പിരിഞ്ഞോ മറ്റോ ഇരിക്കണെന്നു കരുതിയുള്ള ചിരിയാണ് നേരെത്തെ കണ്ടത്….
ന്റെ പൊന്നമ്മച്ചീ ഇതു കണ്ടിട്ടാണോ ചിരിച്ചത്..😂ഒരാൾടെ പെടലിക്ക്‌ കയറീട്ട് മൂന്ന് മാസം ആവുന്നേ ഉള്ളൂ…😂😂😂
അല്ല ആർക്കായാലും അങ്ങനെ തോന്നു…😂😂
സാമാന്യം തിരക്കുള്ള ആ പാർക്കിൽ തലയ്ക്കു മുകളിൽ കത്തി നിക്കുന്ന ബൾബിന്റെ വെളിച്ചത്തിൽ കാറ്റും മഞ്ഞും കൊണ്ട് പാട്ടും കേട്ട് ആസ്വദിച് ആട്ടം നോക്കി.Sry ആകാശം നോക്കി ഞാനവിടെ ഇരുന്നു…..
പെട്ടെന്നാണ് എന്റെ മനസിലേക്കൊരു ചിന്ത കടന്നു വന്നത്….പെട്ടെന്ന് എന്നു പറഞ്ഞാൽ അതൊരു കള്ളമായിപോകും…കുറേ കുറേ കാലമായിട്ടുള്ള ഒരു തോന്നൽ…
“ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ഒരു രൂപം പോലും അറിയാത്ത ഒരു സുഹൃത്…എന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കയാണെന്ന ശക്തമായ ഒരു തോന്നൽ..😂!ഞാൻ നിന്റെ സുഹൃത് ആണ്.ഒരിക്കൽ ഞാൻ നിന്റെ അടുത്തു വരും.വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും നമ്മുടെ കണ്ടുമുട്ടൽ…പിന്നീടൊരിക്കലും പിരിയാത്ത നല്ല സുഹൃത്തുക്കൾ ആയിരിക്കും നമ്മൾ…
ഇതൊക്കെയാണ് അശിരീരി…
ഞാൻ നാട്ടിൽ ആയിരുന്നപ്പോ..’ഞാൻ വരുന്നു..ഇപ്പോൾ ബസ്സിൽ ആണ് …ട്രെയിൻ പിടിച്ചു…നടക്കുവാണ് എന്നു പോലും തോന്നിയിരുന്നു….അതൊരു പെൺസുഹൃത്തു ആണെന്നും എന്റെ മനസ് പറയുന്നു….
വല്ലാത്തൊരു തോന്നലെന്ന ലേ ….😂
ഇതൊരിക്കൽ ഞാനെന്റെ സുഹൃത്തുമായി പങ്കു വെച്ചപ്പോ ആ നല്ലവളായ പിശാശ് പറയ്യാ…”ഞങ്ങൾ മാത്രം അനുഭവിച്ചാ പോരല്ലോ…ആയിഷുന്ന്…”😈😠
അല്ല ഇനി കാലനോ മറ്റോ ആണോ…..ഏയ് മുപ്പാരിത്ര പെട്ടെന്ന് വരോ….ഇനി വന്നാലും ഞാൻ പോവൂലാ….അതിപ്പോ ജീവിതത്തിൽ സന്തോഷത്തേക്കാൾ പതിന്മടങ്ങ് സങ്കടമാണേലും പ്രതിസന്ധികൾ ഒക്കെ ആണേലും നമുക്കൊരു കൈ നോക്കാന്നേ..😁.ഇപ്പൊ തന്നെ സ്വർഗത്തി പോയിട്ടെന്തു കാര്യം……😊
ഇങ്ങനെ ഒരു ചിന്ത ഉള്ളിൽ കിടക്കുന്നതോണ്ടായിരിക്കും ഒരാൾക്കൂട്ടം കാണുമ്പോ ഒരു കാര്യോം ഇല്ലെങ്കിലും ചുമ്മാ ഒന്നു തല പൊക്കി നോക്കി പോകുന്നത്….
ശരിക്കും അങ്ങനെ ഒരു പെൺ സുഹൃത്ത് എന്റടുത്തേക്ക് വരുന്നുണ്ടാവോ…? അതോ വന്നു കഴിഞ്ഞോ…? അല്ലെങ്കിൽ ഇനി ഒരിക്കലും വരില്ലേ…? എന്തിനാണീ അശിരീരി….? മുമ്പ് പലതും എഴുതിയപ്പോഴൊന്നും ഇല്ലാതെ അക്ഷരങ്ങളാൽ വരികളിലേക് ഇതു എഴുതുമ്പോൾ മാത്രം എന്തിനാണീ വൈബ്രേഷൻ…? എന്തേ അക്ഷര ദൗർലഭ്യം..?ചിലപ്പോ എല്ലാം എന്റെ തോന്നലുകൾ മാത്രം ആയിരിക്കാം…അറിയില്ല…!
2016 ഞാൻ പോവ്വാണെന്നും പറഞ്ഞു പുറം തിരിഞ് നടക്കാൻ തുടങ്ങിയിരിക്കുന്നു…ഇനി കുറച്ചു മണിക്കൂറുകൾ മാത്രം….😘😘

2016 ലെ തോന്നലുകൾ 2016 ൽ തന്നെ അവസാനിക്കോ അതോ….
ന്തായാലും ഇപ്പൊ ഉളള സുഹൃത്തുക്കളോടും ഇനി വരാനിരിക്കുന്നവരോടും…ഇനി ആരും വന്നില്ലേൽ അവരോടും എനിക്കൊന്നേ പറയാനുള്ളു….
“നിങ്ങടെ ഭാഗ്യം…”
അല്ലാണ്ട് ഞാനിപ്പോ ഇതിലെന്ത് പറയാനാ….😂😁😂
“A Very spcl happy new yr to alla of uuu…….”😂😊☺

  • -Ayisha Misi
Devika Rahul