Categories: News

അധികൃതർ ആംബുലൻസ് വിട്ടുകൊടുത്തില്ല: പിഞ്ചുകുഞ്ഞു അന്ത്യശ്വാസം വലിച്ചത് അമ്മയുടെ കയ്യിൽ കിടന്ന്

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവം അരങ്ങേറിയത്. അഫ്രോസ് എന്ന കുട്ടിയാണ് തക്ക സമയത്ത് ആംബുലൻസ് ലഭിക്കാഞ്ഞതിനാൽ മരണപ്പെട്ടത്. ദുരൂഹത നിറഞ്ഞ ഈ സംഭവത്തിന്റെ യഥാർത്ഥ സത്യം ഇത് വരെ വെളിപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്നാണ് കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുഞ്ഞിന്റെ നില മോശമായതിനാൽ വിദക്ത ചികിത്സ ലഭ്യമാക്കുവാനായി വേഗം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ആ സമയത്ത് ആശുപത്രി പരിസരത്ത് മൂന്ന് ആംബുലൻസുകൾ കിടപ്പുണ്ടായിരുന്നു. എന്നാൽ കുട്ടിയെ കൊണ്ടുപോകുന്നതിനായി ആംബുലൻസ് മാതാപിതാക്കൾ ആവിശ്യപ്പെട്ടപ്പോൾ അധികൃതർ ആംബുലൻസ് ഇല്ല എന്ന് പറഞ്ഞു കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്വകാര്യ വാഹനത്തിൽ കൊണ്ട് പോകാൻ തങ്ങളുടെ കയ്യിൽ പണം ഇല്ലാഞ്ഞതിനാൽ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് നടക്കും വഴിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് ആരോപിക്കുന്നത്.

എന്നാൽ അതെ സമയം ഇവരുടെ ആരോപണം തീർത്തും പൊളിയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടിയുടെ നില മോശമായിരുന്നുവെന്നും ഉടൻതന്നെ കുട്ടിയെ ലക്‌നൗ സ്പെഷ്യൽ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ആവിശ്യപെട്ടപ്പോൾ ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾക്ക് ഇഷ്ട്ടമുള്ള ആശുപത്രിയിൽ ചകില്സിക്കുമെന്നു പറഞ്ഞു കുട്ടിയുടെ പിതാവ് ആശുപത്രി അധികൃതരോട് കയർത്തു സംസാരിച്ചതിന് ശേഷം കുട്ടിയെ എടുത്ത് കൊണ്ട് പോകുകയായിരുന്നുവെന്നാണ് എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് പരാശര്‍ പോലീസുകാരോട് പറഞ്ഞത്. 

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Devika Rahul