Categories: Malayalam Article

അന്ന് അദ്ദേഹം ദേക്ഷ്യപ്പെട്ടപ്പോൾ മനസില്ലാ മനസോടെ ആയിരുന്നു ഞാൻ അതിനു സമ്മതിച്ചത്: കാവ്യാ മാധവൻ

മലയാള സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ക്ലാസ്മേറ്റ്സ്. ചിത്രം ഇറങ്ങിയ സമയത്ത്  കഥയും ഗാനങ്ങളും കൊണ്ട് ക്യാമ്പസുകളിൽ തരംഗം സൃഷ്ട്ടിച്ച ചിത്രം. റിലീസ് ചെയ്ത് 13 വർഷം പിന്നിട്ടെങ്കിലും പൃഥ്വിരാജ്, കാവ്യ, ജയസൂര്യ, ഇന്ദ്രജിത്, നരേൻ, രാധിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം  പ്രേക്ഷകമനസുകളിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോൾ സിനിമയുടെ ലൊക്കേഷനിൽ വെച്ച് നടന്ന സംഭവം തുറന്നു പറയുകാണ് കാവ്യാ മാധവൻ. 

സിനിമയിൽ നായിക ആണെന്നായിരുന്നു ലാൽ സർ എന്നോട് പറഞ്ഞത്.  പക്ഷെ ചിത്രത്തിന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അത് തുറന്ന് പറഞ്ഞപ്പോള്‍ ലാൽ സർ ദേഷ്യപ്പെട്ടുവെന്നും കാവ്യാ പറയുന്നു. ചിത്രത്തിൽ റസിയയായി രാധികയെ മാറ്റാന്‍ പറ്റില്ലെന്നും താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാമെന്നും അന്ന് എന്നോട് പറഞ്ഞു.

പക്ഷെ ഞാൻ അപ്പോഴുംകരഞ്ഞു കൊണ്ട്  പറയുന്നുണ്ടായിരുന്നു, “ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി.അത് കേട്ടപ്പോള്‍ സാറിനു വല്ലാത്ത ദേഷ്യം വന്നു. സിനിമയിൽ നേരത്തേ തന്നെ ഒരു ഇമേജ് ഉള്ള ആൾ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് സാർ എത്ര പറഞ്ഞിട്ടും എനിക്ക്  മനസ്സിലായില്ല. അവസാനം സർ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം”, ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു. എന്തോ അന്നേ ഒരു പ്രത്യേക സ്നേഹമായിരുന്നു റസിയ എന്ന ആ കഥാപാത്രത്തോട് എനിക്ക്.

Devika Rahul