അന്ന് ആത്മാഭിമാനത്തോടെതന്നെയാണ് മല കയറിയത്, വേണ്ടി വന്നാൽ ഇനിയും മല കയറും; കനകദുർഗ

അന്ന് അഭിമാനത്തോടെ തന്നെയാണ് മല കയറിയത്. ഇനിയും കേറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രെമിക്കും കനകദുർഗ പറഞ്ഞു. ‘നവോത്ഥാനത്തിന്റെ പെണ്‍പക്ഷം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തിരൂരില്‍ എത്തിയതാരുന്നു കനകദുർഗ. സെമിനാർ വിഷയത്തെപ്പറ്റി സംസാരിക്കുന്നതിനിടയിലാണ് കനകദുർഗ ഈ കാര്യം പറഞ്ഞത്.

ഇതോടെ ശബരിമല വീണ്ടും കലുഷിതമാകുമെന്നാണ് കരുതുന്നത്. ഈ വിഷയം ഏറ്റെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റേയും കര്‍മ്മ സമിതിയുടേയും തീരുമാനം. ഏതെങ്കിലും യുവതികള്‍ കയറാന്‍ വന്നാല്‍ പഴയതുപോലെ തടയാന്‍ നില്‍ക്കില്ല. ചെറിയ പ്രതിഷേധമുണ്ടാക്കി വാര്‍ത്ത സൃഷ്ടിച്ച്‌ സന്നിധാനം വരെ കടത്തി വിട്ട് അവിടെ വച്ച്‌ പ്രശ്‌നങ്ങളുണ്ടാക്കാനേ നോക്കുള്ളൂ. അപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വീണ്ടും പ്രതിരോധത്തിലാകും.

Devika Rahul