Categories: Malayalam Article

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു രക്തവും മരുന്നും കലർന്ന നിലയിൽ ബാൻഡേജ് കിട്ടിയത്. ജീവനക്കാരൻ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും പരാതി പെടുകയും ചെയ്തു. തുടർന്ന് ടെക്നോപാർക്ക് നേരിട്ട് ഇടപെട്ട് ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ ഇതൊരു സാധാരണ വിഷയമാണെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ ടെക്നോപാർക്കിനോട് പ്രതികരിച്ചത്.

നാലുമാസങ്ങൾക്ക് മുൻപ് ഇതേ ഹോട്ടലിൽ തന്നെ സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും ടെക്നോപാർക്കിലെ മറ്റൊരു ജീവനക്കാരൻ വാങ്ങിച്ച ചിക്കൻ വിഭവത്തിൽ പുഴുവിനെ കാണപ്പെട്ടിരുന്നു. ഇതേ തുടർന്ന് റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചിട്ടിരുന്നു. അതിനു ശേഷം തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും സംഭവങ്ങൾ ആവർത്തിക്കാൻ തുടങ്ങിയത്.  യോഗം ചേർന്ന് ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ടെക്നോപാർക്ക് അധികൃതർ അറിയിച്ചത്.

Devika Rahul