അഭിഷേക് അതു ചെയ്തു ആരാധ്യക്ക് വേണ്ടി ;അച്ഛനായാല്‍ ഇങ്ങനെ ആവണം!

മകള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായി ഇതും കൂടി അറിഞ്ഞിരിക്കണം. സുഖ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അപ്പുറത്ത് അവരുടെ വേദനകളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും കൂടി രക്ഷിതാക്കള്‍ക്ക് കഴിയണം.

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ആളാണ് ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ ഈ ഇളം തലമുറക്കാരിയുടെ കാര്യങ്ങളെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് അതീവ താല്‍പര്യമാണ്.

പൊതുവെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലം പാലിക്കാനാണ് ആരാധ്യശ്രമിക്കാറുള്ളത്. ഇതറിയാവുന്ന അഭിഷേകും ഐശ്വര്യയും മകളുടെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കാറുമുണ്ട്. തങ്ങളുടെ സെലിബ്രിറ്റി ഇമേജ് മകളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കരുതെന്നാണ് ഇവരും പറയുന്നത്. മകള്‍ക്ക് വേണ്ടി ഇരുവരും പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അഭിഷേക് ചെയ്ത ഒരു സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. വളരെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് പ്രമുഖ ചാനലിന്റെ ഗെയിം ഷോയ്ക്കിടയിലാണ് വെളിപ്പെടുത്തിയത്.
ഇത്തരത്തിലൊരു പിതാവാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

ആരാധ്യയുടെ കാത് കുത്തിയപ്പോള്‍

ആരാധ്യയുടെ കാത് കുത്തുന്നതിനു മുന്‍പെ താന്‍ കാതു കുത്തിയ കാര്യത്തെക്കുറിച്ച് ചാനല്‍ പരിപാടിക്കിടയിലാണ് അഭിഷേക് വെളിപ്പെടുത്തിയത്. ആദ്യം താന്‍ ഇക്കാര്യം ചെയ്തു.

വേദന അറിയാന്‍

എത്രത്തോളം വേദനാജനകമായ കാര്യമാണ് കാതു കുത്തുന്നത് എന്നറിയാന്‍ വേണ്ടിയാണ് അത് ചെയ്തത്. അവള്‍ക്ക് മുന്‍പ് എനിക്ക് അതു മനസ്സിലാക്കണമായിരുന്നു.

മകളെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ല

മകളെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ ഇഷ്ടമില്ലാത്ത പിതാവാണ് അഭിഷേക്. പക്ഷേ പെണ്‍കുട്ടികള്‍ക്ക് കാതുകുത്തുന്നത് ഒരു സാധാരണ സംഭവമാണെന്ന് ഈ അച്ഛന് അറിയില്ലായിരുന്നോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

അമിതാഭ് ബച്ചന്‍ അറിഞ്ഞപ്പോള്‍

കൊച്ചു മകള്‍ക്ക് വേണ്ടി മകന്‍ ചെയ്ത സാഹസത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബിഗ് ബിയും ആകെ സങ്കടത്തിലായി. അത്ര മേല്‍ ഹൃദയസ്പര്‍ശിയായ ഒരു സംഭവമല്ലേ ഇത്.

ഐശ്വര്യയും അറിഞ്ഞില്ല

മകള്‍ക്ക് വേണ്ടി അച്ഛന്‍ സഹിച്ച വേദനയെക്കുറിച്ച് അമ്മയായ ഐശ്വര്യയും അറിഞ്ഞിരുന്നില്ല. ചാനല്‍ പരിപാടിക്കിടയിലാണ് താരം ഇതറിഞ്ഞത്.

ബോളിവുഡിലെ മികച്ച അച്ഛന്‍മാരില്‍ ഒരാളാണ് താനെന്ന് ഈ സംഭവത്തിലൂടെ അഭിഷേക് തെളിയിച്ചിരിക്കുകയാണ്.ബോളിവുഡിന്റെ സ്വന്തം താരങ്ങളായ അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തിലൂടെ. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

 

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

11 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago