Categories: Featured

ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത നിന്നെ എനിക്ക് വേണ്ട, മലയാളി പ്രവാസി ഉപേക്ഷിച്ച ഭാര്യയും നാല് പെണ്‍മക്കളും പെരുവഴിയില്‍

ഇപ്പോഴും നമ്മുക്കിടയില്‍ ഇത്തരത്തില്‍ ഇടുങ്ങിയ ചിന്താഗതിയില്‍ ജീവിക്കുന്ന മനുഷ്യരുടെ നാടാണ് ഒന്നാമത് എന്ന് നമ്മള്‍ അവകാശപ്പെടുന്ന നമ്മുടെ കേരളം. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും പുരുഷന്‍റെ തന്നെ ബീജത്തില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് ശാസ്ത്രലോകം വേളിപ്പെടുതിട്ടു അധികകാലം ആയിട്ടില്ല.

പക്ഷെ ഇന്നും ആണ്‍കുട്ടികളെ പ്രസവിക്കാന്‍ കഴിയാത്തത് സ്ത്രീയുടെ തകരരാണെന്ന് പറഞ്ഞ് കേട്ടത് വിശ്വസിച്ചു നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാരില്‍ ഒരാള്‍ കാരണം ഇന്ന്  മലയാളിയായ പ്രവാസി ഉപേക്ഷിച്ച ഭാര്യയും നാല് മക്കളും  ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ് അവര്‍. പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദുമായി  ശ്രീലങ്കക്കാരി ഫാത്തിമ 94 ലാണ് പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുത്തത്.  19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാട് വിട്ടതായും ഫാത്തിമ വെളിപ്പെടുത്തുന്നു.

പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു. നാട്ടില്‍ എത്തിയ ശേഷം ഇനി ദുബായിലേക്ക് ഇല്ലെന്നും തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഒരുതവണ സമദ് വിളിച്ച് അറിയിച്ചതായി ഫാത്തിമ പറയുന്നു.   14  മുതല്‍ 20 വയസ്സു വരെയുളള കുട്ടികള്‍ വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഇതുവരെ സ്കൂളില്‍ പോലും പോയിട്ടില്ല. നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുകയാണ് ഈ  അമ്മയും നാല് പെണ്മക്കളും.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

27 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago