എപ്പോഴും കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ അത്ര കുട്ടിയല്ല ആലിയ. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുക്കാന്‍ ആലിയക്കായി. മറ്റ് ബോളിവുഡ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്.
അഭിമുഖത്തില്‍ തന്റെ സ്കൂള്‍ അനുഭവത്തേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താന്‍ ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച ആ നിമിഷത്തേക്കുറിച്ച് ആലിയ ഭട്ട് വ്യക്തമാക്കിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.
ആ വാക്കുകള്‍ തന്റെ മനസില്‍ ശരിക്കും പതിഞ്ഞു പോയെന്ന് ആലിയ പറയുന്നു. വിജയം യാന്ത്രികമല്ല അധ്വാനിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകുകയൊള്ളു. അന്നുമുതല്‍ ഇന്നുവരെ മത്സരം എന്തുതന്നെയായാലും അദ്ധ്വാനിച്ച് കാത്തിരിക്കും. വിജയം തന്നെ തേടിയെത്തുമെന്നും താരം പറയുന്നു.