Categories: Malayalam Article

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും ഒരേ ദിവസമാണ് ഇറങ്ങിയത്. ഇന്നലെയാണ് രണ്ടും സിനിമകളുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജുകള്‍ വഴി മുന്‍കൂട്ടി ആരാധകരെ അറിയിച്ച്‌, യുട്യൂബ് വഴി പ്രീമിയര്‍ ചെയ്യുകയായിരുന്നു ഇരുചിത്രങ്ങളുടെയും പ്രചരണ വീഡിയോകള്‍. ഇതുപ്രകാരം ആദ്യമെത്തിയത് മധുരരാജയുടെ ടീസര്‍ ആയിരുന്നു. വൈകിട്ട് ആറിന് ടീസറെത്തി. രാത്രി ഒന്‍പതിനായിരുന്നു ലൂസിഫറിന്റെ ട്രെയ്‌ലര്‍.

വന്‍ പ്രതികരണമാണ് ഇരുചിത്രങ്ങളുടെയും വീഡിയോകള്‍ക്ക് ലഭിച്ചത്. മൂന്ന് മണിക്കൂര്‍ മുന്‍പെത്തിയതിനാല്‍ മധുരരാജയുടെ ടീസറായിരുന്നു യുട്യൂബ് കാഴ്ചകാരുടെ എണ്ണത്തില്‍ രാത്രി മുന്നില്‍. എന്നാല്‍ പിന്നീട് ലൂസിഫര്‍ ഈ കണക്കുകളെ മറികടന്നു. യുട്യൂബ് പ്രീമിയറിലും ലൂസിഫര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രീമിയര്‍ പ്രദര്‍ശനത്തിന്റെ ഒരു ഘട്ടത്തില്‍ ഒരേസമയം 57,000 പേര്‍ വരെ കണ്ടു. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 1,428,429ലധികം കാഴ്ചക്കാരാണ് മധുരരാജയുടെ ടീസറിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത് 2,515,215 ലേറെ കാഴ്ചകാരും.

ലൂസിഫർ ട്രൈലെർ 

സോഴ്സ്:  GOODWILL ENTERTAINMENTS

മധുരരാജാ ട്രൈലെർ 

സോഴ്സ്: Vysakh Entertainments

Devika Rahul