Categories: News

ആശുപത്രിയിൽ കക്കൂസ് മാലിന്യം. ചോദിയ്ക്കാൻ ചെന്ന വിദ്യാർത്ഥികളെ പിടിച്ചു പുറത്താക്കി സൂപ്രണ്ട്…

അപകടത്തിൽ പരുക്ക് പറ്റി അടൂർ ജനറൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ ചെന്നപ്പോൾ ആണ് ആശുപത്രിയിലെ വൃത്തിഹീനമായ ചുറ്റുപാടുകൾ ആ വിദ്യാർഥികളുടെ ശ്രദ്ധയിൽ പെട്ടത്. ആശുപത്രി പരിസരത്തു കിടക്കുന്ന മലിനജലത്തിൽ നിന്ന്  വഹിക്കുന്ന അസഹനീയമായ ദുർഗന്ധം കാരണം രോഗികൾ കടുത്ത ബുദ്ധിമുട്ടുകളാണ് അനുഭവിച്ചുകൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ അവർ ആശുപത്രി സൂപ്രണ്ടിന്റെ മുന്നിലെത്തി ഈ വിഷയം അവതരിപ്പിച്ചു. എന്നാൽ അവരുടെ പരാതി സൂപ്രണ്ട്‌ അവഗണിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ ഫേസ്ബുക്കിൽ ലൈവ് വന്നത്.

ലൈവിൽ വന്നതിനു ശേഷം വിദ്യാർത്ഥികൾ ഇതേ വിഷയം തന്നെ വീണ്ടും സുപ്രണ്ടിനോട് പരാതി പറഞ്ഞു. അപ്പോഴാണ് സൂപ്രണ്ട് പറയുന്നത് അത് കക്കൂസ് മാലിന്യമാണെന്നും താൻ ഈ ഹോസ്പിറ്റലിൽ എത്തിയിട്ട് 6 മാസത്തോളം ആകുന്നുവെന്നും അന്ന് മുതൽ ആ മാലിന്യം അവിടെ കിടപ്പുണ്ടന്നും ഇതൊരു ചതുപ്പ് പ്രദേശമായത് കൊണ്ടാണ് ഈ മാലിന്യങ്ങൾ താഴത്തതെന്നും ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാണെന്നുമാണ്. ഇതിനെതിരെ നടപടിയെടുക്കാൻ കഴിയുമോ ഇത് ലൈവ് ആണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ സൂപ്രണ്ട് ഉടൻ തന്നെ സെക്യൂരിറ്റിയെ വിളിക്കുകയും വിദ്യാർത്ഥികളെ ഫോൺ പിടിച്ചെടുത്തതിന് ശേഷം  പുറത്തതാക്കാൻ ആവിശ്യപ്പെടുകയുമായിരുന്നു. ഇതെല്ലം വിഡിയോയിൽ വ്യക്തമാണ്.

Devika Rahul