ഇന്ത്യയില്‍ ഈ നദിയിലൂടെ സ്വര്‍ണം ഒഴുകുന്നു, എന്നിട്ടും നാട്ടുകാര്‍ ദരിദ്രര്‍

റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ തമാദ്, സാരണ്ട എന്നീ കാടുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്‌. വര്‍ഷങ്ങളായി എവിടെ നിന്നും വരുന്നതെന്നറിയാതെ സ്വര്‍ണ്ണം മണല്‍തരികള്‍ പോലെ ഒഴുകിക്കൊണ്ടിരിക്കുയാണ്.

അങ്ങിനെയെങ്കില്‍ നിങ്ങള്‍ കരുതും അവിടെ ഉള്ളവരൊക്കെ ഭയങ്കര ധനാഢ്യരായിരിക്കുമെന്ന്. ഒരു ചെറിയ ഗുളിക വലുപ്പത്തില്‍ ഉള്ള സ്വര്‍ണ്ണക്കട്ടി വില്‍ക്കുമ്പോള്‍ ഈ പാവം ഗ്രാമീണര്‍ക്ക് ലഭിക്കുന്നത് വെറും 80 രൂപ മാത്രം.

കര്‍കാരി ഗ്രാമത്തിലൂടെ നൂറ്റാണ്ടുകളായി സ്വര്‍ണം ഒഴുകിക്കൊണ്ടിരിക്കുകയാണത്രെ. ഈ സ്വര്‍ണ്ണം എവിടെ നിന്നാണ് വരുന്നത് എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും അറിയില്ല. അവിടത്തെ ഗ്രാമീണ സ്ത്രീകള്‍ ആണ് മണലില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കുന്നത്. അതിനു ശേഷം അവരുടെ അന്നന്നത്തെ ജീവിത മാര്‍ഗം കണ്ടെത്തുന്നതിനു അവരത് വില്‍ക്കും.

നിരക്ഷരായ ഈ സ്ത്രീകളെ ഇവരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നവര്‍ പറ്റിക്കുകയാണത്രെ. 80 രൂപക്ക് ഇവരില്‍ നിന്നും വാങ്ങുന്ന സ്വര്‍ണ്ണം ഈ ഏജന്റുമാര്‍ വില്‍ക്കുക 300 രൂപക്കാണ്.

സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ വില ഈ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നെകില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും ധനാഢ്യര്‍ ഈ ഗ്രാമവാസികള്‍ ആയിരിക്കും എന്നാണ് കണക്ക്.

Devika Rahul