Categories: Featured

ഈ ശിവ ക്ഷേത്രം പരിപാലിക്കുന്നത് മുസ്ലിം കുടുംബമാണ്, ഇവിടുത്തെ പൂജാരിയും മുസ്ലിം ആണ്

ഹിന്ദുക്കളും മുസ്ലിംങ്ങളും പരസ്പരം ചേരി തിരിഞ്ഞാക്ക്രമിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഒരു മുസ്ലിം കുടുംബം ഒരു ശിവക്ഷേത്രം പൂര്‍ണമായി പരിപാലിക്കുകയാണ്. ആ കുടുംബത്തിലെ തന്നെ കാരണവര്‍ ആണ് ക്ഷേത്രത്തിലെ പൂജാതി കര്‍മങ്ങള്‍ ചെയ്യുന്നതും.

500 വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.  തലമുറകളായി ഈ കുടുംബത്തിലെ ആളുകളാണ് ഇവിടെയുള്ള ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും അവിടെ പൂജകളും മറ്റും ചെയ്യുന്നതും. ഈ ക്ഷേത്രം ഗുവാഹട്ടിയിലെ രംഗമഹല്‍ എന്ന ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹ്മാന്‍ പറയുന്നത്, ഈ ശിവന്‍ തനിക്ക് തന്‍റെ മാതാവിന്‍റെ പിതാവിനെ പോലെയാണ്, അത്രയും പ്രിയപ്പെട്ടതാണ് എന്നാണ്. ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീംകളും ഈ ശിവനില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടെ നടക്കുന്ന പൂജകളിലും ആചാരങ്ങളിലുമൊക്കെ പങ്കുകൊള്ളുകയും ചെയ്യുന്നു.

ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു”  ഞാനദ്ദേഹത്തെ നാനാ എന്നാണ് വിളിക്കുന്നത്. മറ്റൊന്നിനുമല്ല, ഇത്ര ശ്രദ്ധയോടെയും മനോഹരമായും ക്ഷേത്രം പരിപാലിക്കുന്നതിന്. ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ പ്രതീകം കൂടിയായി ഈ ക്ഷേത്രം മാറുകയാണ്. മതിബര്‍ റഹ്മാന്‍ പറയുന്നു.

 

Sreekumar R