Categories: Featured

എന്താണ് നിപ്പ? നിപ്പയെ അറിയാം.. വേണ്ടരീതിയിൽ നമുക്ക് പ്രതിരോധിക്കാം

കഴിഞ്ഞ വര്ഷം കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നിപ്പ. എങ്കിലും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു നിപ്പായെ ആട്ടിയോടിച്ചു. എന്നാൽ ഈ വര്ഷം ഒരു യുവാവിനെ എറണാകുളത്തെ ആശുപതിയിൽ നിപ്പയാണെന്ന സംശയത്തോടെ പ്രവേശിപ്പിച്ചു. അത് നിപ്പ ആണെന്ന് സ്ഥിതികരിക്കുകയും ചെയ്തു. വീണ്ടുമൊരു നിപ്പ കാലത്തെ അതിജീവിക്കാനായി നമുക്ക് വീണ്ടും സജ്ജമാകാം. ഇതിനെ ഭയം കൊണ്ട് നേരിടാതെ നമുക്ക് അതീവ ജാഗ്രതയോടെ നേരിടാവുന്നതാണ്. അതിനു വേണ്ടി നിപ്പ വയറസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാം.

നിപ്പ വയർലെസ് എന്താണെന്നു നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. 1998 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. കഴിഞ്ഞ ജൂണിൽ കേരളത്തിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. നിപ്പ വയറസ് എന്ന ഒരു വയറസാണ് ഈ രോഗത്തിന് കാരണം. വവ്വാലിലാണ് ഇത്തരം വയറസ് കാണപ്പെടുന്നതെന്നാണ് പൊതുവെ പറയുന്നത്. അത് കൊണ്ട് തന്നെ വാഹകരായ ഇവരെ രോഗം ബാധിക്കുകയില്ല. എന്നാൽ ഇവയുടെ മൂത്രം, ഉമിനീര്, കഷ്ട്ടം എന്നിവയിലൂടെ ഇത് പകരുന്നതിനുള്ള സാധ്യത ഏറെയാണ്. വവ്വാൽ കടിച്ച പഴത്തിൽ നിന്ന് നിപ്പ രോഗം പെട്ടന്ന് ബാധിക്കുന്നു. ഈ പഴം കഴിക്കുന്ന വ്യക്തിയുടെ ശ്വാസനാളം വഴിയാണ് രോഗം അയാളിലേക്ക് യെത്തുന്നത്. ഇത് പിന്നീട് പെരുകുകയും രണ്ടാഴ്ചക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു. തുമ്മലും ചുമയും വർധിക്കുകയും രക്തത്തിലേക്ക് വയറസ് വ്യാപിക്കുകയും ചെയ്യുന്നു. തുടർന്ന് തലച്ചോറിലേക്കും നിപ്പ വയറസ് ബാധിക്കുന്നു. ഇതോടെ രോഗി കോമ സ്റ്റേജിലേക്ക് എത്തുന്നു. 

നാല് ദിവസം മുതൽ പന്ത്രണ്ടു ദിവസത്തിനുള്ളിൽ തന്നെ രോഗിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ഈ സമയത്തെ ഇങ്കുബേഷൻ പീരീഡ് എന്നാണ് പറയുന്നത്. വയറസ് ശരീരത്തിൽ എത്തപ്പെട്ടാലും അതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കാൻ ഇത്രയും സമയം വേണ്ടി വരുന്നു. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് ആദ്യ ലക്ഷണങ്ങൾ. വയറസ് ശരീരത്തിൽ പിടി മുറുക്കി കഴിഞ്ഞ മനംപുരട്ടൽ, ശര്ദ്ധി, ചുമ, തുമ്മൽ, ക്ഷീണം, കാഴ്ചമങ്ങൾ എന്നിവ ഉണ്ടാകുന്നു. 

പനിക്കൊപ്പം രോഗിയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന വ്യത്യാസം, സ്ഥലകാല ബോധമില്ലാതെ സംസാരിക്കൽ, അപസ്മാരം എന്നിവ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദിക്കണം. ഒരിക്കലും സ്വയം ചികിത്സക്ക് മുതിരരുത്. ഇത് നിങ്ങളുടെ രോഗത്തെ വളരെയധികം വർധിപ്പിക്കുകയും ചെയ്യുന്നു. അത് കൊണ്ട് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടതാണ്. ഗുരുതരമല്ലാത്ത അവസ്ഥയാണെങ്കിൽ പോലും ഡോക്ടറുടെ നിദേശപ്രകാരം മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുക. മാത്രമല്ല യാത്രകൾ പരമാവധി ഒഴിവാക്കുക. ഈർപ്പമില്ലാത്ത അവസ്ഥയിൽ വയറസിന് ജീവിക്കാൻ സാധിക്കുകയില്ല. മാത്രമല്ല 22°C മുതൽ 32 °C വരെയാണ് വയറസിന് അനുകൂലമായ ഊഷ്മാവ്. കൂടാതെ സോപ്പിലെ ക്ഷാരത്തിൽ ഈ വയറസ് നിര്ജീവമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. അത് കൊണ്ട് തന്നെ വളരെയധികം മുൻകരുതലുകൾ ഈ രോഗത്തിന് രോഗിയെ പരിചരിക്കുന്നവർക്കും അത്യാവശമാണ്. 

രോഗിയെ ശുശ്രുഷിക്കുമ്പോൾ മാസ്‌ക് ധരിക്കുക. മൂക്ക്, വായ എന്നിവ മറഞ്ഞിരിക്കത്തക്ക വേണം മാസ്ക് ധരിക്കാൻ. കൈകളിൽ ഗ്ലൗസ് ധരിക്കണം. രോഗിയെ പരിചരിച്ചു കഴിഞ്ഞാൽ സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകണം. വായുവിലൂടെ നിപ്പ പകരുമെന്നുള്ളത് ഒരിക്കലും തള്ളിക്കളയാന് ആകില്ല. കാരണം രോഗിയുടെ വായിൽ നിന്ന് പുറത്തേക്ക് സ്രവിക്കുന്ന ഉമിനീരും മറ്റു സ്രവങ്ങളും തുള്ളികളായി ഒരു മീറ്റർ ചുറ്റളവിൽ നിൽക്കുന്നവരിലേക്കു എത്തുന്നതാണ്. എന്നാൽ അധിക ദൂരം സഞ്ചരിക്കാനുള്ള കഴിവ് ഈ വയറസിനില്ല. കൂടാതെ അന്തരീക്ഷത്തിൽ ഇതിനു നിലനിൽക്കാനും അധികസമയം ആകില്ല. വെള്ളത്തിലൂടെ വയറസ് പകരുന്ന സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. അത് കൊണ്ട് തന്നെ വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. 

ഒരിക്കലും നിപ്പ വയറസിനെ ഭയം കൊണ്ടല്ല നേരിടേണ്ടത്. കൃത്യമായ പ്രതിരോഗമാര്ഗങ്ങളിലൂടെ തുരത്തനാണ് നമ്മൾ ശ്രമിക്കേണ്ടത്. കൃത്യമായ മുൻകരുതലുകൾ ഇല്ലാതിരുന്നത് കൊണ്ടാണ് കഴിഞ്ഞ വര്ഷം നമുക്ക് നിപ്പയെ ഭയപ്പെടേണ്ടി വന്നത്. എന്നാൽ ഈ വര്ഷം അതല്ല സ്ഥിതി. നമുക്ക് കൃത്യമായ മുൻകരുതലുകൾ ഉണ്ട്. ഊണും ഉറക്കവും കളഞ്ഞു നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പറ്റം ഡോക്ടർമാരും നേഴ്‌സുമാരും ഉണ്ട്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സുസജ്ജമായി നിൽക്കുന്ന ഒരു ആരോഗ്യവകുപ്പ് മന്ത്രിയും നമുക്കൊപ്പമുണ്ട്. അപ്പോൾ ഇനി എന്തിനു നമ്മൾ നിപ്പയെ ഭയപ്പെടേണം? ധൈര്യത്തോടെ തന്നെ നമുക്ക് നേരിടാം.

 

Devika Rahul