Categories: News

എസി വേണ്ട, പകരം ചാണകം മതി! ആഡംബര കാറിൽ ചാണകം മെഴുകി ഡോക്ടറും.

ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന യുവതി ചൂടിൽ നിന്ന് ആശ്വാസം നേടാൻ തന്റെ കാറിൽ ചാണകം മെഴുകിയ വാർത്ത ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ മുഴുവൻ. ഇപ്പോഴിതാ സേജൽ ഷാ യുടെ പിറകെ തന്റെ ആഡംബര കാറിൽ ചാണകം മെഴുകി മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലും രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ മഹീന്ദ്ര XUV 500നു മേലെയാണ് ഡോക്ടർ ചാണകം മെഴുകിയിരിക്കുന്നത്. 

പണ്ട് കാലത് മൺവീടുകളിൽ ചൂടിനെ തുരത്തുന്നതിനും തണുപ്പ് നിലനിർത്തുന്നതിനുമായി ചാണകം പൂശിയിരുന്നു. ആ വിദ്യ തന്നെയാണ് ഇവിടെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഡോക്ടർ പറയുന്നത്. അത് കൊണ്ട് തന്നെ എസി യുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ കാറിൽ തണുപ്പ് നിലനിർത്താൻ ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിനായി മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശി.

ഒരുമാസം ഈ കോട്ടിങ് നിൽക്കുമെന്നും ഇതു കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നുമാണ് ഡോക്ടറുടെ വാദം. ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകുഴപ്പവും സംഭവിക്കില്ലെന്നും ദുർഗന്ധം കുറച്ചു സമയത്തിനു ശേഷം മാറുമെന്നും ഇദ്ദേഹം പറയുന്നു.

Rahul

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

2 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

2 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

2 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

2 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

3 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

10 hours ago