ഏട്ടാ… എണീക്കുന്നില്ലേ..” നല്ലൊരു ദിവസായിട്ട് ഇവളെയാണല്ലോ ഈശ്വരാ ഇന്നും കണികാണേണ്ടത്

രചന: അതുൽ കൈതപ്രം ”

ഏട്ടാ… എണീക്കുന്നില്ലേ..” നല്ലൊരു ദിവസായിട്ട് ഇവളെയാണല്ലോ ഈശ്വരാ ഇന്നും കണികാണേണ്ടത് എന്നോർത്തു മുഖത്തു ഒരു ചിരി വരുത്തി അവളെയൊന്നു നോക്കി.. രാവിലെ തന്നെ കുളിച്ച് സെറ്റുസാരിയും ഉടുത്ത് തുളസിക്കതിരും ചൂടി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസൊന്നു പിടച്ചു.. ഈശ്വരാ ഇവളെങ്ങാനും അമ്പലത്തിൽ പോവാൻ പറയുവോ.. ഓഫീസിലെ രമ്യയുടെ കൂടെ സിനിമയ്ക്കു പോകാം ന്നു പറഞ്ഞതാ.. ഓഫീസിൽ തിരക്കുണ്ടെന്നു പറഞ്ഞ് പെട്ടെന്ന് ഇറങ്ങിയാലേ രക്ഷയുള്ളൂ.. ഞാൻ മനസ്സിലോർത്തു.. “ഇന്നെന്താടി രാവിലെതന്നെ കുളിച്ച് സുന്ദരിയായിട്ടുണ്ടല്ലോ..” “അതൊക്കെ ഉണ്ട്.. ഇന്നാ.. ബ്രഷും തോർത്തും.. പോയി കുളിച്ചിട്ട് വാ..” ബാത്റൂമിൽ പോയി പെട്ടെന്ന് തന്നെ കുളി കഴിച്ചു.. ഡ്രസ്സ് മാറി ചായ കുടിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം.. ” മോനെ നീ അവളുടെ കൂടെ ഒന്ന് …” “അമ്മേ… അത് നടക്കില്ല.. എനിക്കിന്ന് ഓഫീസിൽ ഒരുപാട് പണിയുള്ളതാ..” “ശനിയാഴ്ചയായിട്ട് ഓഫീസിലെന്താ..”

“അത്.. ഇന്നെനിക്കൊരു മീറ്റിങ് ഉണ്ട്..” “ആ.. എന്തുണ്ടെലും ഉണ്ടേലും ഇത് കഴിഞ്ഞിട്ട് പോയാ മതി..” “വേണ്ടമ്മേ ഹരിയേട്ടനെന്തോ അത്യാവശ്യമാണ് പോലും… ഏട്ടൻ പോയിട്ട് വരട്ടെ…” അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. ഒരു പക്ഷേ അവളെല്ലാം അറിയുന്നുണ്ടാവും.. രാത്രി വൈകിയുള്ള ചാറ്റിങ്ങും ഫോൺ വിളിയും അവൾ ശ്രദ്ധിക്കാതിരിക്കില്ലല്ലോ.. അപ്പോഴാണ് രമ്യയുടെ മെസ്സേജ് വന്നത്.. രണ്ടു പേരെയും ശ്രദ്ധിക്കാതെ ഞാൻ ബുള്ളറ്റും എടുത്ത് ഇറങ്ങി.. വഴിയിൽ രമ്യ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. ” എന്താ ഹരി ഇത്ര ലേറ്റ് ആയത്..” “സോറി മുത്തേ.. നീ കയറ്…” അവളെയും കൂട്ടി അന്ന് മുഴുവൻ കറങ്ങി.. കൂട്ടത്തിൽ രണ്ടെണ്ണം അടിക്കുവേം ചെയ്തു.. വൈകീട്ട് തിരിച്ച് വരുമ്പോഴാണ് പോലീസ് കൈ കാണിച്ചത്.. ഹെൽമെറ്റും ഇല്ല.. രണ്ടെണ്ണം അടിക്കുവേം ചെയ്തു.. ശരിക്കും പെട്ടു… അപ്പൊ അതിലേ വന്ന ഏതോ ഒരു ബൈക്കിൽ എനിക്കൊരു ടാറ്റയും തന്നു അവൾ സ്ഥലം വിട്ടു.. ഇവളെ ആണല്ലോ ഭഗവാനേ ഞാൻ ഇത്രേം നേരം ഞാൻ ഓമനിച്ച് കൊണ്ടുനടന്നത് എന്ന് ചിന്തിക്കലും കരണത്ത് ഒരടി വീഴലും ഒന്നിച്ചായിരുന്നു.. ” വെള്ളമടിച്ച് വണ്ടിയോടിക്കുന്നോടാ..” “അത്.. സാർ..” “കൂടുതലൊന്നും പറയണ്ട.. ഒരു 3000 രൂപ ഫൈൻ അടച്ചിട്ട് പൊയ്ക്കോ..” കൈയിലുണ്ടായിരുന്ന പൈസ മുഴുവൻ അവളുടെയും പോലീസുകാരന്റെയും വായിലേക്ക് പോയ റിലാക്സേഷനും കൊണ്ട് വീട്ടിലേക്കു തിരിച്ചു.. ഉമ്മറത്ത് തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു.. “എന്റെ മോൻ ഇത്ര വലിയ ഒരു ചതിയനാണെന്നു അമ്മ അറിയാൻ വൈകിപ്പോയി മാനേ..” ” അമ്മ എന്തൊക്കെയാ ഈ പറയുന്നേ..” ” ഇന്നലെ വരെ എനിക്കൊന്നും അറിയില്ലായിരുന്നു.. എന്റെ മോള് ഒന്നും അറിയിച്ചിട്ടുമില്ല.. പക്ഷേ ഇന്നെനിക്കെല്ലാം മനസിലായി.. അവള് പറഞ്ഞിട്ടല്ല..

അവളുടെ കണ്ണീരു കണ്ടിട്ട്.. ” “അമ്മേ.. അവൾ..” ” നീ പോയത് മുതൽ കരഞ്ഞ് തളർന്നിരിക്കുവാ ആ പാവം.. ഈ പാപമൊക്കെ നീ എങ്ങനെ തീർക്കുമെടാ..” അതും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി.. റൂമിൽ ചെല്ലുമ്പോ രാവിലെ കണ്ട അതേ വേഷത്തിൽ കട്ടിലിന്റെ ഒരു മൂലയ്ക്ക് തളർന്നിരിക്കുവാരുന്നു അവൾ.. എന്നെ കണ്ടതും പെട്ടെന്ന് എഴുന്നേറ്റു.. “ഏട്ടനെപ്പോ വന്നു.. ഞാൻ അറിഞ്ഞില്ല.. ഒരു മിനുട്ട് ഇപ്പൊ ചായയെടുക്കാം..” അടുക്കളയിലേക്കു പോകാൻ ഒരുങ്ങിയ അവളെ പിടിച്ച് എന്റെ നെഞ്ചോടു ചേർത്ത് നിർത്തി.. അപ്പോഴേക്കും അവൾ വീണ്ടും വിതുമ്പി തുടങ്ങി.. “കരയല്ലേടി മോളേ.. നിന്നെ മനസിലാക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി.. നീ അറിയാതെ ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തു കൂട്ടി.. നീ എന്നോട് ക്ഷമിക്കടാ..” അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി അവളെ ചേർത്ത് നിർത്തുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരാനന്ദം ഞാൻ അനുഭവിച്ചു.. അത്താഴം കഴിഞ്ഞു കിടക്കുമ്പോഴാണ് രമ്യയുടെ മെസ്സേജ്… ” സോറി മുത്തേ.. വീട്ടിലെത്താൻ വൈകുന്നത് കൊണ്ടല്ലേ.. നീ എവിടാ…” വോയിസ് റെക്കോർഡർ ഓൺ ആക്കി നല്ല രണ്ട് തെറി കൂടി അയച്ചു കൊടുത്ത് ബ്ലോക്കും ചെയ്തപ്പോ ശരിക്കും ഒരു റിലാക്സേഷൻ ആയി.. അത് കേട്ട് ചിരിച്ച പ്രിയതമയേയും കെട്ടിപ്പിടിച്ച് കിടന്നു ഇനിയെനിക്കീയൊരു സന്തോഷം മാത്രം മതിയെന്ന പ്രാർത്ഥനയോടെ.. ശുഭം..

Rahul

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

23 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

29 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

40 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

50 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

57 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago