Malayalam WriteUps

ഒടുവിൽ അവൾ അനഘ മരണത്തിന് മുന്നിൽ കീഴടങ്ങി .!

അച്ഛനോടും അമ്മയോടും യാത്രചോദിക്കുന്നത് പോലെ, വെളുത്ത തുണക്കെട്ടിലുള്ളില്‍ നേര്‍ത്ത പുഞ്ചിരിയോടെ അനഘ മയക്കത്തിലാഴ്ന്നു. ചേതനയറ്റ ശരീരത്തിനരികിലായി അവള്‍ ഇത്‌വരെ നേടിയെടുത്ത സമ്മാനങ്ങള്‍ അച്ഛന്‍ സുനിയപ്പന്‍ നിരത്തിവച്ചിട്ടുണ്ടായിരുന്നു. അര്‍ബുദം എന്ന മഹാമാരി അവളെ കാര്‍ന്നു തുടങ്ങിയപ്പോള്‍ തന്റെ പൊന്നുമോളോട് അസുഖമെന്തെന്ന് പറയാന്‍ ആ അച്ഛനു ശക്തിയുണ്ടായിരുന്നില്ല. ‘അവള്‍ പഠിക്കട്ടെ സന്തോഷത്തോടെ…അവളുടെ വാശി നിറവേറട്ടെ.’.

രോഗബാധിതയായിട്ടും കടുത്ത വേദനക്കിടയിലും നന്നായി പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയാണ് അനഘ എസ്എസ്എല്‍സി വിജയിച്ചത്.’അവള്‍ക്ക് വാശിയായിരുന്നു എക്‌സാം എഴുതണം എന്ന കാര്യത്തില്‍ ‘ പരീക്ഷാ ഹാളില്‍ വെച്ചും കാലിന് കടുത്ത വേദന അനുഭവപ്പെട്ടപ്പോള്‍ കാലുകള്‍ തിരുമ്മി വേദനയകറ്റിയാണ് എന്റെ മകള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് അച്ഛന്‍ എനിക്കു കിട്ടുന്ന അവാര്‍ഡുകള്‍ എല്ലാം വാങ്ങിച്ചു വരു എന്നും ഇനിയും ഒരുപാട് അവാര്‍ഡുകള്‍ അച്ഛന് ഞാന്‍ നേടിതരും എന്നും അനഘ പറഞ്ഞിരുന്നു.

രോഗവിവരം പൂര്‍ണ്ണമായി മനസിലാക്കിയെന്ന കാര്യം അവള്‍ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടേയില്ല.പക്ഷെ ഡയറിയില്‍ അവളെല്ലാം കുറിച്ചുവച്ചിരുന്നു. കഞ്ഞിപ്പാടം ഗ്രാമത്തെ ദുഖത്തിലാക്കി അനഘ യാത്രയായപ്പോള്‍ സഖാവ് സുനിയപ്പനും കുടുംബത്തിനും താങ്ങാനാവുന്നതായിരുന്നില്ല. വേദന കടിച്ചമര്‍ത്തി മികവ് പുലര്‍ത്തി വീടിനും നാടിനും അഭിമാനമായി മാറി ജീവിതത്തില്‍ നിന്ന് യാത്രപറഞ്ഞുപോയ കുഞ്ഞുമകളെ ഒന്നുകൂടി കാണാന്‍ വെമ്പല്‍കൊണ്ട് ഒരുനാടും നാട്ടുകാരും സങ്കടത്തില്‍ പങ്കുചേര്‍ന്നു.(കടപ്പാട് )

Devika Rahul