Categories: News

“ഓരോ പെൺ പിറവിയും ആഘോഷമാക്കുന്ന ഗ്രാമം, “

അവിടുത്തെ ഓരോ മൺതരിയും, കാറ്റും, പക്ഷി – വൃക്ഷ- ലതാദികളും… വിണ്ണും മണ്ണും ഒന്നു ചേർന്നു ഗ്രാമവാസികൾക്കൊപ്പം ആഘോഷമാക്കുന്ന രാവുകൾ
പെൺകുഞ്ഞു ശാപമായി കരുതുന്ന, ആൺ കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത സ്ത്രികൾ.. പാഴാണെന്നു കരുതുന്ന… ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നു തന്നെയാണ് ഈ കഥയും…

“പിപ്പലാന്ത്രി”
പെൺകുട്ടികളുടെ സ്വർഗം
അതു തന്നെയാണ്… നോർത്ത് – ഈസ്റ്റ്‌ എന്നെ എത്ര കണ്ടു മോഹിപ്പിച്ചിട്ടും….
രാജസ്ഥാൻ യാത്ര തിരഞ്ഞെടുക്കാനുള്ള പ്രധാന ഹേതുവും

രാജ്യന്തര തലത്തിൽ പോലും ഇന്ത്യയിലെ പെൺ ഭ്രൂണഹത്യ ചർച്ച ചെയ്യപ്പെടുന്ന കാലം
” 2006 ൽ ശ്യാം സുന്ദർ പലവാൾ എന്ന ഗ്രാമ തലവൻ തുടങ്ങി വെച്ച നല്ല സംസ്കാരം ” പറഞ്ഞു വരുന്നത് ഇത്രയെയുള്ളൂ.. ഒരു ആചാരത്തിന്റെ പിൻ ബലമാവശ്യമില്ല.. നല്ലത് പ്രവർത്തിക്കാനും ശീലമാകാനും…

അകാലത്തിൽ നഷ്ട്ടപെട്ട മകളുടെ പാവന സ്മരണകു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയാണ്… ഒരു ജനതയുടെ തന്നെ വിധി മാറ്റി മറിച്ചതും,
“പെണ്കുഞ്ഞുങ്ങൾക്കൊപ്പം കരിഞ്ഞുങ്ങിയ പ്രെകൃതിയും പച്ചപ്പിന്റെ നാമ്പിനാൽ ചിരിതൂകി തുടങ്ങിയതും ”

കണ്ടും – കേട്ടും പഠിക്കേണ്ടിയിരിക്കുന്നു ഒരുപാട്.. ഗ്രാമ മുഖ്യനും.. ഗ്രാമവാസികളും ചേർന്നു മകൾക്കു വേണ്ടി ഗ്രാമത്തിൽ 111 ഫല വൃക്ഷ ത്തൈകൾ നട്ടു പിടിപ്പിക്കുന്നു…
അവിടെ വെച്ചു തീരുമാനമെടുക്കുന്നു ഗ്രാമീണരോന്നിച്ചു ഇനി ഇവിടെ ഓരോ പെൺകുഞ്ഞു പിറന്നു വീഴുമ്പോഴും 111 മരത്തൈകൾ നടുമെന്നും.. ഒരു ജീവിത കാലം മുഴുവൻ പെൺകുഞ്ഞിന്റെ രക്ഷകർത്താക്കളും -പെൺകുഞ്ഞും ആ മരങ്ങൾ ഓരോന്നും സംരക്ഷിച്ചു കൊള്ളണമെന്നും

ദശകം ഒന്നു കഴിഞ്ഞു ഈ ആചാരങ്ങൾ തുടങ്ങിവെച്ചിട്ടു.
ജയ്‌പൂർ – അജ്‌മീർ -ജൈസൽമീർ – മൗണ്ട് അബു എല്ലാം ചുറ്റി തിരിഞ്ഞു കറുത്ത് കരിവണ്ടു പോലെ ഇരിക്കുമ്പോഴാണ്… ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും സഹോദരി സ്ഥാനം അലങ്കരിക്കുന്നു Anila Prasanna Sundaresan യുടെ ഇൻബൊക്സ് മെസ്സേജ് വരുന്നേ പിപ്പിലാന്ത്രി പോയോ എന്നു ..?

ശെരിയാണല്ലോ എന്റെ പ്രധാന ലിസ്റ്റിൽ ഉണ്ടായിരുന്നരിടമായിരുന്നിട്ടും എന്തെ വിട്ടുപോയി..
അന്നു രാത്രി തന്നെ റൂം ഒഴിഞ്ഞു പിപ്പലാന്ത്രിയിലേക്ക് പുറപ്പെട്ടു

അന്നത്തെ ആ സംഭവത്തിനു ശേഷം ഒരുപാട് പെണ്പിള്ളേര് ആ ഗ്രാമത്തിൽ ജനിച്ചു വീണും കൂടെ ലക്ഷ കണക്കിന് മരങ്ങളും… ഇന്നു ഈ ഫല വൃക്ഷങ്ങൾ ഗ്രാമവാസികളുടെ വിധി തന്നെ മാറ്റി എഴുതിയിരിക്കുന്നു…നല്ല മികച്ച വരുമാന സ്രോതസാണ് ഇന്നവർക്കി… പച്ചില കൂടാരം

ഇതുകൊണ്ടൊന്നും തീരുന്നില്ല, ഇവിടുത്തെ പെൺമഹിമ…. ഓരോ പെൺകുഞ്ഞും ജനിക്കുമ്പോഴും ഗ്രാമ വാസികൾ പിരിച്ചെടുക്കുന്ന 21000 രൂപക്ക് പുറമെ പിതാവ് 10000 രൂപകൂടി ചേർത്ത് കുഞ്ഞിന്റെ പേരിൽ നിക്ഷേപം നടത്തണം… മത്രമല്ല.. കൊച്ചിന് ആവശ്യമുള്ള വിദ്യഭ്യാസം നൽകുമെന്നും, അതു കഴിഞ്ഞു മാത്രമേ വിവാഹം കഴിച്ചു നൽകു എന്നു മുദ്ര പത്രത്തിൽ ഒപ്പിട്ടു നൽകുകയും വേണം….

പ്രകൃതിയും ചിരിക്കട്ടെ അവളോടൊപ്പം അല്ലെ….?

എഴുത്തുകാരൻ : Jamsheer Karimbanakal Edakadan

Devika Rahul