കബാലിയെയും മലര്‍ത്തിയടിച്ച് ഇളയദളപതിയുടെ മെര്‍സല്‍ കുതിക്കുന്നു !! കളക്ഷൻ റിപ്പോർട്ട് കണ്ടു നോക്കു !!

കബാലിയെയും മലര്‍ത്തിയടിച്ച് ആദ്യദിനം 43 കോടികളക്ഷനുമായി ഇളയദളപതിയുടെ മെര്‍സല്‍ കുതിക്കുന്നു …..

43 കോടി ആദ്യദിന കളക്ഷനുമായി ഇളയദളപതിയുടെ മെര്‍സല്‍ ദീപാവലി ആഘോഷം പൊടിപൊടിച്ചു. ഇതു  ഫാൻസിന്റ വിജയമാണ്. ചെന്നൈയില്‍ ആദ്യ ദിനം രജനീകാന്തിന്റെ കബാലിക്ക് ലഭിച്ച കളക്ഷന്‍ റെക്കോര്‍ഡ് മെര്‍സല്‍ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. ആഗോള റിലീസായ ചിത്രത്തിന് അമേരിക്കയില്‍ നിന്നും മികച്ച വരവേല്‍പാണ് ലഭിച്ചത്. റിലീസ് ദിനം മെര്‍സല്‍ രാജ്യവാപകമായി 31 കോടി കളക്ഷന്‍ നേടി.

അതേസമയം, ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനമായ ബുധനാഴ്ച 22.5 കോടി നേടിയെന്ന് ചില നിരൂപകരും റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിനു ഭീഷണിയുമായി ചില സഘടനകൾ രംഗത്തു വന്നെങ്കിലും അതൊന്നും ചിത്രത്തിന്റ വിജയത്തെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മികച്ച പിന്തുണയാണ് മെര്‍സലിന് ലഭിക്കുന്നത്. നാല് കോടിയാണ് ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. ഇപ്പോഴും ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അതേസമയം, ചിത്രം ആദ്യദിനം ആഗോള കളക്ഷനായി 43 കോടി കളക്ഷന്‍ നേടിയെന്ന് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. മലേഷ്യ, സിംഗപ്പൂര്‍, യുകെ, യു എസ് എന്നിവിടങ്ങളില്‍ ചിത്രം വലിയ കൈയ്യടി നേടുന്നതായാണ് വിവരം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും വിമര്‍ശിക്കുന്നുവെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം സിനിമക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വിജയിയും ആറ്റ്‌ലിയും ഒന്നിച്ച രണ്ടാം ചിത്രമാണ് മെര്‍സല്‍. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച സിനിമയില്‍ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരുമുണ്ട്. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം.

 

Devika Rahul